കേരളം മാറുന്നു; മോദിയുടെ നേതൃത്വത്തിനായി സംസ്ഥാനം ദാഹിക്കുന്നു; കെ സുരേന്ദ്രന്‍

Spread the love

തൃശൂര്‍: മോദിയുടെ നേതൃത്വത്തിനായി കേരളം ദാഹിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.

അതിന്റെ തെളിവാണ് തൃശൂരില്‍ എത്തിയ വന്‍ ജനക്കൂട്ടമെന്നും അദ്ദേഹം പറഞ്ഞു.
മോദി പറഞ്ഞതനുസരിച്ച്‌ കേരളത്തില്‍ ബിജെപി നേതാക്കള്‍ സ്‌നേഹയാത്ര നടത്തിയപ്പോള്‍ ഭരണപക്ഷത്തും പ്രതിപക്ഷത്തും ഉള്ളവര്‍ക്ക് അസ്വസ്ഥതയുണ്ടായി.

മോദിയുടെ വിരുന്നില്‍ പങ്കെടുത്തവരെ മന്ത്രിമാര്‍ ഉള്‍പ്പടെ കടന്നാക്രമിക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
രാജ്യത്തിന്റെ ചരിത്രത്തില്‍ ഇതുപോലെ സ്ത്രീകള്‍ക്ക് വേണ്ടി ഇടപെട്ട ഒരേ ഒരു പ്രധാനമന്ത്രിയേ ഉള്ളു. അത് നരേന്ദ്രമോദിയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ത്രീ സമൂഹത്തെ എല്ലാ മേഖലിയിലും കൈപിടിച്ച്‌ ഉയര്‍ത്തുകയാണ് അദ്ദേഹം ചെയ്യുന്നത്. ക്രിസ്മസ് ദിനത്തില്‍ പ്രധാനമന്ത്രി വിരുന്നൊരുക്കിയപ്പോള്‍ കായികതാരമായ അഞ്ജു ബോബി ജോര്‍ജ് പറഞ്ഞു മോദി ഇരിക്കുന്ന കാലത്ത് മെഡല്‍ വാങ്ങാന്‍ കഴിയാത്തതില്‍ ദുഃഖമുണ്ടെന്നാണ് പറഞ്ഞത്.