എ കെ ആന്‍റണിയുടെ മകനുള്ള വിവേകബുദ്ധി പോലും രാഹുല്‍ ഗാന്ധിക്കും കമ്പനിക്കും ഇല്ലാതെ പോകുന്നു എന്നതാണ് കോണ്‍ഗ്രസ്സിന്‍റെ വര്‍ത്തമാന ദുരവസ്ഥ;കെ സുരേന്ദ്രന്‍
സ്വന്തം ലേഖകൻ
തിരുവനന്തപുരം:ബിബിസി ഡോക്യുമെന്‍ററിയെക്കുറിച്ചുള്ള
അനില്‍ ആന്‍റണിയുടെ പ്രസ്താവനയെ പിന്തുണച്ചും കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ചും ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ രംഗത്ത്.
എ കെ ആന്‍റണിയുടെ മകനുള്ള വിവേകബുദ്ധി പോലും രാഹുല്‍ ഗാന്ധിക്കും കമ്പനിക്കും ഇല്ലാതെ പോകുന്നു എന്നതാണ് കോണ്‍ഗ്രസ്സിന്‍റെ വര്‍ത്തമാന ദുരവസ്ഥയെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എത്രവേഗമാണ് പ്രതിപക്ഷം മോദി വിരുദ്ധതയുടെ പേരില്‍ ഇന്ത്യാ വിരുദ്ധമാവുന്നത് എന്ന് തിരിച്ചറിയാന്‍ ഇന്ത്യന്‍ ജനതയ്ക്ക് അഞ്ഞൂറു കിലോമീറ്റര്‍ പദയാത്രയൊന്നും നടത്തേണ്ട ആവശ്യമില്ല.
സിപിഎമ്മിനും കമ്പനിക്കും ബ്രിട്ടീഷുകാരുടെ പാദസേവ ചെയ്യാന്‍ വീണ്ടുമൊരവസരം കൂടി ലഭിച്ചു എന്നതിലുള്ള ചാരിതാര്‍ത്ഥ്യവും. ജന്മനാ ഇന്ത്യാവിരുദ്ധരായ അഞ്ചാംപത്തികള്‍ എന്നുമെല്ലാം അദ്ദേഹം പരിഹസിച്ചു.
ബിബിസിയുടെ “ഇന്ത്യ- ദി മോദി ക്വസ്റ്റ്യന്‍” എന്ന ഡോക്യുമെന്‍ററി വിവാദം രാജ്യത്തും സംസ്ഥാനത്തും കത്തിപ്പടരുന്നതിനിടെ വ്യത്യസ്ത നിലപാടുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്‍റണിയുടെ മകന്‍ അനില്‍ കെ ആന്‍റണി രംഗത്ത് വരികയും പദവികൾ രാജിവെക്കുകയും ചെയ്തിരുന്നു.
ഇതിൻ്റെ ചുവടുപിടിച്ചാണ് ബിജെപി പ്രസിഡൻ്റിൻ്റെ പ്രതികരണം.