
സ്വന്തം ലേഖകൻ
തൃശൂര്‍: കടം വാങ്ങി ധൂര്‍ത്തടിക്കുന്ന സംസ്ഥാനമായി കേരളം മാറിയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍.രാജ്യം അതിവേഗം വികസനത്തിലേക്കും സാമ്പത്തിക പുരോഗതിയിലേക്കും നീങ്ങുമ്പോള്‍ കേരളം രാജ്യത്തെ ഏറ്റവും പിന്നാക്ക സംസ്ഥാനമായി മാറുകയാണ്.
എട്ട് വര്‍ഷം കൊണ്ട് ബി ജെ പി ഭരണത്തില്‍ ഇന്ത്യ ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി മാറി. ദാരിദ്ര്യ നിരക്ക് കുറഞ്ഞു. പട്ടിണി പൂര്‍ണമായും ഇല്ലാതായി.എന്നാല്‍ ഇടതുഭരണത്തില്‍ കേരളം കിതക്കുകയാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വ്യവസായ രംഗത്തും കാര്‍ഷിക മേഖലയിലും വിദ്യാഭ്യാസ രംഗത്തും കേരളം തകര്‍ച്ചയെ നേരിടുകയാണ്. കൃഷി നിലച്ചു. സംരംഭകര്‍ നിരാശരാണ്. കടം വാങ്ങി ധൂര്‍ത്തടിക്കുന്ന സംസ്ഥാനമായി കേരളം മാറി.
ഒരു രൂപയുടെ നികുതി ബാധ്യത പോലും അധികമില്ലാതെയാണ് കേന്ദ്ര ബജറ്റ് അവതരിപ്പിച്ചത്. എന്നാല്‍ എല്ലാ മേഖലകളിലും നികുതിയുടെ അധികഭാരം അടിച്ചേല്പിക്കുകയാണ് സംസ്ഥാന ബജറ്റെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടി ജില്ലാ കമ്മിറ്റി യോഗം പട്ടിക്കാട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.