video
play-sharp-fill

‘ബലിദാനികളെ അപമാനിച്ച നേതാക്കന്മാരെ സംരക്ഷിച്ചു’; കെ.സുരേന്ദ്രനെതിരെ പോസ്റ്റര്‍ പ്രചാരണവുമായി ബിജെപി പ്രവര്‍ത്തകര്‍;ബി ജെ പിയിൽ അടിയോടടി…സുരേന്ദ്രന്റെ നേതൃത്വം കേരളാ ബി ജെ പിക്ക് ബാധ്യതയോ?

‘ബലിദാനികളെ അപമാനിച്ച നേതാക്കന്മാരെ സംരക്ഷിച്ചു’; കെ.സുരേന്ദ്രനെതിരെ പോസ്റ്റര്‍ പ്രചാരണവുമായി ബിജെപി പ്രവര്‍ത്തകര്‍;ബി ജെ പിയിൽ അടിയോടടി…സുരേന്ദ്രന്റെ നേതൃത്വം കേരളാ ബി ജെ പിക്ക് ബാധ്യതയോ?

Spread the love

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ കാസര്‍ഗോഡ് പോസ്റ്റര്‍ പ്രചാരണം. ബലിദാനികളെ അപമാനിച്ച നേതാക്കന്മാരെ സംരക്ഷിച്ചുവെന്ന കാസര്‍ഗോഡ് നഗരത്തിലും കുമ്പള, സീതാംകോളി, കടന്നക്കാട് എന്നിവിടങ്ങളില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററില്‍ പറയുന്നു. കുമ്പളയില്‍ ബിജെപി പൊതുപരിപാടിയില്‍ കെ സുരേന്ദ്രന്‍ ഇന്ന് പങ്കെടുക്കാനിരിക്കെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
‘കുമ്പള ബലിദാനികളെ അപമാനിച്ച നേതാക്കന്മാരെ സംരക്ഷിക്കുന്ന കാപ്പിക്കുരു കള്ളന്‍ കുമ്പളയിലേക്ക്….പ്രതിഷേധിക്കുക, പ്രതികരിക്കുക. ബലിദാനികള്‍ക്ക് നീതി കിട്ടും…’ എന്നാണ് പോസ്റ്ററിലെ വാചകം. മലയാളത്തിലും കന്നഡയിലും പോസ്റ്ററുകളുണ്ട്.
നേരത്തെയും കെ സുരേന്ദ്രനെതിരെ കാസര്‍ഗോഡ് ബിജെപി രംഗത്തെത്തിയിരുന്നു. കാസര്‍ഗോഡ് ജില്ലാകമ്മിറ്റി ഓഫീസ് ഉപരോധിച്ചും ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. കുമ്പള പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിലെ സിപിഐഎം-ബിജെപി കൂട്ടുകെട്ടിനെതിരയാണ് പ്രതിഷേധമുണ്ടായത്.
ബി ജെ പിക്ക് ശക്തമായ സ്വാധീനം ഉണ്ടായിരുന്ന കാസർഗോഡ് ജില്ലയിലെ ഈ അപസ്വരങ്ങൾ നേതൃത്വത്തെ ആകെ ഞെട്ടിച്ചിരിക്കുകയാണ്.കാസർഗോഡ് പാർട്ടിയുടെ വളർച്ച താഴേക്ക് പോകുന്നതിന്റെ സൂചന തന്നെയാണ് ഇത് വരെ എ പ്ലസ് മണ്ഡലമെന്ന പരിഗണന ലഭിച്ചിരുന്ന കാസർഗോഡ് ഇത്തവണ ആ പട്ടികയിൽ ഉൾപ്പെടാത്തതെന്നത് വ്യക്തമാക്കുന്നു.കെ സുരേന്ദ്രനെതിരെ കേന്ദ്ര നേതൃത്വത്തെ സമീപിക്കാനും പ്രവർത്തകർ ഒരുങ്ങുന്നു എന്ന വാർത്തകളും സജീവമാണ്.