video
play-sharp-fill

പോലീസ് വെട്ടിൽ: സുരേന്ദ്രനെതിരായി കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പിഴവ്; പലതിലും പ്രതിയല്ല

പോലീസ് വെട്ടിൽ: സുരേന്ദ്രനെതിരായി കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പിഴവ്; പലതിലും പ്രതിയല്ല

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ബിജെപി ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനെതിരെ പോലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പിഴവ്. കോടതിയെ നൽകിയ ഏഴു കേസുകളിൽ അഞ്ചിലും സുരേന്ദ്രൻ പ്രതിയല്ല. ശോഭാ സുരേന്ദ്രൻ പ്രതിയായ ഒരു കേസ് സുരേന്ദ്രന്റെ പേരിൽ അറിയാതെ ഉൾപ്പെടുത്തുകയായിരുന്നു. കൂടാതെ ബിജെപി സമരവുമായി ബന്ധപ്പെട്ട് രേഖപ്പെടുത്തിയ മറ്റൊരു കേസിലും സുരേന്ദ്രൻ പ്രതിയായിരുന്നില്ല. അതേസമയം റിപ്പോർട്ടിലുണ്ടായിരുന്ന മറ്റ് മൂന്ന് കേസുകളിൽ 1198-2018 എന്ന കേസ് അസ്വാഭാവിക മരണത്തിനും, 705-2015 എന്ന കേസ് മദ്യപിച്ച് ട്രാഫിക് നിയമം ലംഘിച്ചതിന് ഒരു ഓട്ടോ ഡ്രൈവർക്കെതിരെയുമുള്ള കേസായിരുന്നു. 1524-2018 എന്ന കേസ് ഇതുവരെ രജിസ്റ്റർ പോലും ചെയ്തിട്ടില്ല. കേസ് നമ്പറും വർഷവും കേട്ടെഴുതിയതിലെ തെറ്റാണ് റിപ്പോർട്ടിലെ പിഴവിനു കാരണമെന്നാണ് പോലീസിന്റെ വിശദീകരണം. പുതിയ റിപ്പോർട്ട് അനുസരിച്ച് സെക്രട്ടേറിയറ്റിന് മുന്നിലെ സമരവുമായി ബന്ധപ്പെട്ട് കൺന്റോൺമെന്റ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മൂന്ന് കേസുകൾ മാത്രമാണ് സുരേന്ദ്രനെതിരെയുള്ളത്.

ഏഴു കേസുകളിൽ പ്രതിയായ സുരേന്ദ്രന് ജാമ്യം അനുവദിക്കരുതെന്നായിരുന്നു പത്തനംതിട്ട മുൻസിഫ് കോടതിയിൽ പോലീസ് നേരത്തേ നൽകിയ റിപ്പോർട്ട്. അതേസമയം കോടതി ഈ റിപ്പോർട്ട് തള്ളുകയും നിലയ്ക്കലിൽ പോലീസിനെ മർദ്ദിച്ചെന്ന കേസിൽ ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. സുരേന്ദ്രനെതിരെ കന്റോൺമെന്റ് സ്റ്റേഷനിൽ അഞ്ചു കേസുകളും നെടുംമ്പാശേരിയിലും കണ്ണൂരുമായി മറ്റ് രണ്ട് കേസുകളുമുണ്ടെന്നാണ് പോലീസ് കോടതിയെ അറിയിച്ചത്. എന്നാൽ കന്റോൺമെന്റ് സ്റ്റേഷനിലെ കേസിലെ എണ്ണം രേഖപ്പെടുത്തിയതിൽ പോലീസ് പിഴവ് വരുത്തുകയായിരുന്നു. പമ്പ പോലീസ് നൽകിയ റിപ്പോർട്ടിലാണ് പിഴവുകൾ വന്നത്. കേസുകളുടെ എണ്ണത്തിൽ പിഴവു വരുത്തിയതിനെ തുടർന്ന് വെട്ടിലായ പോലീസ് പിന്നീട് തിരുത്തിയ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group