
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിയുടെ വിജയത്തിനായി ബിജെപി ആയിരക്കണക്കിന് വോട്ടുകള്‍ കൃത്രിമമായി ചേർത്തെന്ന യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും ആരോപണത്തിന് മറുപടിയുമായി ബിജെപി നേതാവ് കെ സുരേന്ദ്രൻ.
തൃശൂരില്‍ സുരേഷ്ഗോപി ജയിക്കുന്നതിന് മുൻമ്പ് അദ്ദേഹത്തെ പരിഹസിക്കാനായിരുന്നു ഇടതു-വലത് മുന്നണികള്‍ ശ്രമിച്ചിരുന്നതെങ്കില്‍ അദ്ദേഹം ജയിച്ച ശേഷം അത് അംഗീകരിക്കാനാവാത്ത മാനസിക അവസ്ഥയിലേക്ക് അവർ മാറിയെന്ന് സുരേന്ദ്രൻ കുറ്റപ്പെടുത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിമർശനം.
പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ:-

Whatsapp Group 1 | Whatsapp Group 2 |Telegram Group
തൃശൂരില്‍ സുരേഷ് ഗോപി ജയിക്കുന്നതിന് മുൻമ്പ് അദ്ദേഹത്തെ പരിഹസിക്കാനായിരുന്നു ഇടതു-വലത് മുന്നണികള്‍ ശ്രമിച്ചിരുന്നതെങ്കില്‍ അദ്ദേഹം ജയിച്ച ശേഷം അത് അംഗീകരിക്കാനാവാത്ത മാനസിക അവസ്ഥയിലേക്ക് അവർ മാറി.
പൂരം കലക്കിയാണ് ജയിച്ചതെന്ന ആരോപണം ത്യശൂരിലെ ജനങ്ങള്‍ അവജ്ഞയോടെ തള്ളിക്കളഞ്ഞപ്പോള്‍ ഇപ്പോള്‍ ഇതാ വോട്ട് ചേർക്കല്‍ ആരോപണവുമായി രണ്ട് കൂട്ടരും ഇറങ്ങിയിരിക്കുകയാണ്.
സുരേഷ് ഗോപി ജയിച്ചത് മുക്കാല്‍ ലക്ഷത്തിലധികം വോട്ടിനാണെന്ന് നിങ്ങള്‍ മറക്കരുത്. എന്റെ പ്രിയ സുഹൃത്ത് സുനില്‍ കുമാറിന്റെ ബൂത്തിലും അന്തിക്കാട് പഞ്ചായത്തിലും വരെ സുരേഷ് ഗോപിയാണ് ലീഡ് ചെയ്തതെന്ന് ഓർക്കണം. ഇങ്ങനെ തൃശൂർ പാർലമെന്റ് മണ്ഡലത്തിലെ ഏഴില്‍ ആറ് നിയമസഭ മണ്ഡലങ്ങളിലും സമഗ്രമായ ലീഡാണ് സുരേഷ് ഗോപി നേടിയത്.
കോണ്‍ഗ്രസുകാർ എന്നെ തോല്‍പ്പിച്ചുവെന്ന് പറഞ്ഞത് യുഡിഎഫ് സ്ഥാനാർത്ഥി കെ.മുരളീധരനാണ്. അതിന്റെ പേരില്‍ ജോസ് വെളളൂരിനെ ഡിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കം ചെയ്യുകയും ചെയ്തു. സിപിഐയിലും സിപിഎമ്മിലും സമാനമായ സംഘടനാ നടപടികളുണ്ടായി.
അടിസ്ഥാന ഹിന്ദുവോട്ടുകള്‍ ബിജെപിക്ക് പോയത് കൊണ്ടാണ് തൃശൂരില്‍ അവർ ജയിച്ചതെന്നും 20 ശതമാനം വോട്ട് പിടിച്ചുവെന്നും പറഞ്ഞത് സിപിഎം സംസ്ഥാന സമ്മേളനത്തിലാണ്. ഇതൊക്കെയായിട്ടും ഇപ്പോഴും ചിലർക്ക് സുരേഷ് ഗോപിയുടെ വിജയം അംഗീകരിക്കാനാവാത്തത് മനസിലെ മാലിന്യം കൊണ്ട് മാത്രമാണ്.
തൊട്ടടുത്ത മണ്ഡലങ്ങളില്‍ നിന്നും വോട്ട് മാറ്റി ചേർത്താണ് ബിജെപി വോട്ട് വർദ്ധിപ്പിച്ചതെന്നാണ് മറ്റൊരാരോപണം. തൊട്ടടുത്ത ആലത്തൂർ മണ്ഡലത്തില്‍ ഒരു ലക്ഷത്തില്‍ അധികം വോട്ടാണ് ബിജെപിക്ക് അധികം ലഭിച്ചത്. പാലക്കാടും പൊന്നാനിയിലും ക്രമാതീതമായി വോട്ട് കൂടുകയാണ് ചെയ്തത്. പാർലമെൻ്റ് തിരഞ്ഞെടുപ്പില്‍ എല്ലാ മണ്ഡലങ്ങളിലും ബിജെപി വോട്ട് ചേർത്തിട്ടുണ്ട്.
കൃത്യമായ അടിസ്ഥാന സംഘടനാ പ്രവർത്തനവും നടത്തിയിട്ടുണ്ട്. അതുകൊണ്ടാണ് ഞങ്ങള്‍ 20 ശതമാനം വോട്ട് നേടിയത്. വെറും ഒന്നര ശതമാനം വോട്ടിനാണ് രണ്ട് സീറ്റുകളില്‍ ഞങ്ങള്‍ പരാജയപ്പെട്ടത്. എന്നിട്ടും ഞങ്ങള്‍ ജനാധിപത്യത്തെ പരിഹസിച്ചില്ല. 2016ല്‍ മുസ്ലിംലീഗ് ഗള്‍ഫിലുളളവരുടെ വരെ കള്ളവോട്ട് ചെയ്ത തിരഞ്ഞെടുപ്പില്‍ ഞാൻ 89 വോട്ടിനാണ് മഞ്ചേശ്വരത്ത് പരാജയപ്പെട്ടത്. അന്നും നിയമ പോരാട്ടം നടത്തുകയാണ് ഞങ്ങള്‍ ചെയ്തത്. എന്നാല്‍ തോറ്റ് തുന്നംപാടിയിട്ടും ജനങ്ങളെ പല്ലിളിച്ച് കാണിക്കുകയാണ് എല്‍ഡിഎഫും യുഡിഎഫും ചെയ്യുന്നത്.