video
play-sharp-fill
‘തുര്‍ക്കിയുടെ കാര്യം മോദി നോക്കിക്കോളും, എഴുന്നേറ്റ് നില്‍ക്കാന്‍ കഴിയാത്ത പിണറായി വിജയന്‍ സര്‍ക്കാര്‍ അത് നോക്കണ്ട’; പരിഹാസവുമായി കെ സുരേന്ദ്രന്‍

‘തുര്‍ക്കിയുടെ കാര്യം മോദി നോക്കിക്കോളും, എഴുന്നേറ്റ് നില്‍ക്കാന്‍ കഴിയാത്ത പിണറായി വിജയന്‍ സര്‍ക്കാര്‍ അത് നോക്കണ്ട’; പരിഹാസവുമായി കെ സുരേന്ദ്രന്‍

സ്വന്തം ലേഖകൻ

കോഴിക്കോട്: ഭൂകമ്പ ദുരിതാശ്വാസത്തിനായി തുര്‍ക്കിക്ക് 10 കോടി രൂപ സഹായം സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചതിനെ പരിഹസിച്ച്‌ ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ രംഗത്ത്.

മരിച്ച ആദിവാസി യുവാവിൻ്റെ കുടുംബത്തിനും, പ്രേരകിന്‍റെ കുടുംബത്തിനും സര്‍ക്കാര്‍ 50 ലക്ഷം വീതം നല്‍കണം, പിന്നീട് തുര്‍ക്കിയെ സഹായിച്ചാല്‍ മതി.തുര്‍ക്കിയുടെ കാര്യം മോദി നോക്കിക്കോളും.എഴുന്നേറ്റ് നില്‍ക്കാന്‍ കഴിയാത്ത പിണറായി വിജയന്‍ സര്‍ക്കാര്‍ അത് നോക്കണ്ടെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന് അമ്പതിനായിരം കോടി നല്‍കാന്‍ ഉണ്ടെങ്കില്‍ രേഖ മൂലം കത്ത് നല്‍കണം .അതിനു എംപി മാര്‍ പോലും തയ്യാറാകുന്നില്ല .ഇല്ലാത്ത കാര്യം ധനമന്ത്രിയും , മുഖ്യമന്ത്രിയും പറയുന്നു.കൃത്യമായ മാനദണ്ഡ പ്രകാരമാണ് സംസ്ഥാന വിഹിതം കേന്ദ്രം നല്‍കുന്നത് , അതില്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ നല്‍കുന്നു എന്ന പ്രചരണം വസ്തുത വിരുദ്ധമാണ്.ഇന്ധന വില ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താത്തത് കേരളം ഉള്‍പ്പെടെ സംസ്ഥാനങ്ങള്‍ GST കൗണ്‍സിലില്‍ എതിര്‍ത്തത് കൊണ്ടാണ് .
750 കോടി അധിക ഇന്ധന നികുതിയിലൂടെ കിട്ടും എന്ന് പറയുന്ന ബാലഗോപാല്‍ വിലകയറ്റം തടയാന്‍ രണ്ടായിരം കോടി വേറെ നീക്കി വെയ്ക്കുന്നു.എന്തൊരു പൊള്ളത്തരം ആണിതെന്നും സുരേന്ദ്രന്‍ ചോദിച്ചു.

ഏറ്റവും കൂടുതല്‍ റെവന്യൂ ഡെഫിസിറ്റ് ഗ്രാന്‍ഡ് കിട്ടിയ സംസ്ഥാനം കേരളമാണ്. മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് , ചിന്ത ജെറോം തുടങ്ങി എല്ലാ ധൂര്‍ത്തിനും ചേര്‍ത്താണ് ഇത് നല്‍കിയത്.എല്ലാം അറിയുന്ന പ്രതിപക്ഷ നേതാവും കള്ള കണക്കുകള്‍ക്ക് കൂട്ട് നില്‍ക്കുന്നു.കേന്ദ്രം പണം നല്‍കുന്നില്ല എന്ന് പറഞ്ഞു എന്തുകൊണ്ട് പിണറായി വിജയന്‍ ദില്ലിയില്‍ സമരം ചെയ്യുന്നില്ല?അതിനു ധൈര്യമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു

ദേശീയപാത വികസനത്തിന് മാത്രം കോടികള്‍ കേന്ദ്രം നല്‍കുന്നു.യുപിഎ കാലത്ത് പോലും ഇങ്ങനെ നല്‍കിയിട്ടില്ല.സംസ്ഥാനത്ത് കടക്കെണിയില്‍ ആളുകള്‍ ആത്മഹത്യ ചെയ്യുന്നു .സര്‍ ക്കാരിൻ്റെ തെറ്റായ നിലപാടുകള്‍ ആണ് കാരണം. ആദിവാസി യുവാവിൻ്റെ മരണത്തിന് പിന്നില്‍ ആള്‍ക്കൂട്ടം വിചാരണ ആണ് .അട്ടപ്പാടി മധു കേസിന് സമാനംനമാണിത്, ഇതിലും പോലീസിൻ്റെ തെറ്റായ നിലപാട് ആണ് കാരണം .എന്നാല്‍ ഇതൊന്നും സര്‍ക്കാര്‍ അറിഞ്ഞ മട്ടില്ല.ഗൗരവമായ അന്വേഷണം ഇല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.