ഇനി ഞങ്ങളാണ് ഭരിക്കാൻ പോകുന്നത്;കോണ്‍ഗ്രസിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് എല്ലാ സ്ഥലത്തും താനെത്തുമെന്ന് കെ സുധാകരൻ

Spread the love

ദില്ലി: ഇനി വരാൻ പോകുന്ന ഭരണം കോണ്‍ഗ്രസിന്‍റേതാണെന്നും അതിന്‍റെ ആഴവും പരപ്പും നിങ്ങള്‍ മനസിലാക്കിയിട്ടില്ലെന്നും കെ സുധാകരൻ. ദില്ലി വിമാനത്താവളത്തിൽ വെച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ സുധാകരൻ.

video
play-sharp-fill

ദില്ലയിൽ വെച്ച് സ്വതന്ത്രനായി മത്സരിക്കില്ലെന്നും പാര്‍ട്ടിയിൽ തുടരുമെന്നും വ്യക്തമാക്കിയശേഷമാണ് വിമാനത്താവളത്തിലെത്തിയപ്പോള്‍ വീണ്ടും സുധാകരൻ തന്‍റെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ച് നിലപാട് വ്യക്തമാക്കിയത്. കോണ്‍ഗ്രസിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് എല്ലാ സ്ഥലത്തും താനെത്തുമെന്നും പ്രവര്‍ത്തകരോട് ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നാണ് പറയാനുള്ളതെന്നും കെ സുധാകരൻ പറഞ്ഞു.

ഇനി ഞങ്ങളാണ് ഭരിക്കാൻ പോകുന്നത്. താൻ പാര്‍ട്ടിക്കാരൻ ആയി തന്നെ തുടരും. പ്രചാരണത്തിൽ സജീവമാകും. പട്ടിക പുറത്തിറങ്ങിയാലും നിലപാടിൽ മാറ്റമില്ലെന്നും കെ സുധാകരൻ പറഞ്ഞു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാർട്ടിയെ വെല്ലുവിളിച്ച് കണ്ണൂരിൽ സ്വതന്ത്രനായി മത്സരിക്കില്ലെന്നാണ് നേരത്തെ കെ സുധാകരൻ വ്യക്തമാക്കിയത്. താന്‍ എന്നും പാര്‍ട്ടിക്ക് വിധേയനാണെന്നും പാര്‍ട്ടി പറഞ്ഞാല്‍ മാത്രമെ മത്സരിക്കുവെന്നുമാണ് സുധാകരന്‍ ദില്ലിയില്‍ പറഞ്ഞു.

കോണ്‍ഗ്രസില്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. തന്നെ പിന്തുണയ്ക്കുന്നവർ എല്ലായിടത്തുമുണ്ട്. അത് പാർട്ടിയെ ശക്തിപ്പെടുത്താനാണ് വെല്ലുവിളിക്കാൻ അല്ലെന്നും കെ സുധാകരൻ കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ സുധാകരനെ വിളിച്ച് അനുനയിപ്പിച്ചു എന്നാണ് വിവരം. എംപിമാരിൽ ഒരാൾക്ക് ഇളവ് നല്‍കിയാൽ കൂടുതൽ പേർക്ക് നല്‍ണ്ടി വരുമെന്നാണ് ഖർഗെ സുധാകരനെ അറിയിച്ചത്.

കണ്ണൂരിൽ മത്സരിക്കണമെന്ന കടുത്ത നിലപാടായിരുന്നു കെ സുധാകരൻ ഇതുവരെ തുടര്‍ന്നിരുന്നത്. സുധാകരനെ കണ്ണൂരിൽ മത്സരിപ്പിക്കാൻ ഹൈക്കമാന്‍ഡിന് സമ്മര്‍ദം ശക്തമായിരുന്നു. സ്വതന്ത്രനായി മത്സരിക്കുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ സുധാകരന് സീറ്റ് നൽകിയേക്കുമെന്ന വിവരവും ഇന്ന് ഉച്ചയോടെ പുറത്തുവന്നിരുന്നു.

എന്നാൽ, രാത്രിയോടെ സുധാകരന് മാത്രമായി ഇളവ് നൽകേണ്ടതില്ലെന്ന നിലപാടിൽ ഹൈക്കമാന്‍ഡ് ഉറച്ചു നിൽക്കുകയായിരുന്നു. ഇതിനിടെയാണ് സുധാകരനെ ഖര്‍ഗെ വിളിച്ച് അനുനയിപ്പിച്ചതെന്നാണ് വിവരം.