ഹൈക്കമാന്‍ഡുമായി ചര്‍ച്ചയ്ക്ക് കെ സുധാകരനും വി ഡി സതീശനും ഡൽഹിക്ക്; അറസ്റ്റും രാഷ്ട്രീയ സാഹചര്യവുമറിയിക്കും

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷനേതാവ് വി ഡി സതീശനും ഹൈക്കമാൻഡുമായുള്ള ചര്‍ച്ചക്കായി ഇന്ന് ഡൽഹിക്ക് പോകും.

പുരാവസ്ത തട്ടിപ്പ് കേസിലെ സുധാകരന്റെ അറസ്റ്റും, സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങളും നേതാക്കള്‍ ഹൈക്കമാൻഡിനെ അറിയിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അധ്യക്ഷസ്ഥാനം ഒഴിയാമെന്ന് അറിയിച്ച സുധാകരൻ ദേശീയ, സംസ്ഥാന നേതാക്കളുടെ സമ്മര്‍ദ്ദത്താല്‍ നിലപാട് തിരുത്തിയിരുന്നു. കേസില്‍ ഹൈക്കമാൻഡിന്റെ പിന്തുണ ഉറപ്പാക്കലാണ് സന്ദര്‍ശന ലക്ഷ്യം.

28 ന് തുടങ്ങുന്ന യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെടും.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഗ്രൂപ്പ് പോര് കാരണം പാര്‍ട്ടിയില്‍ അനൈക്യം ഉണ്ടെന്നും ഇത് കേസിനെ ഒറ്റക്കെട്ടായി
നേരിടുന്നതില്‍ വീഴ്ചയുണ്ടായെന്നുമാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.