
കണ്ണൂർ: കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്റെ പ്രചാരണ ഫ്ലെക്സില്‍ സുധാകരൻ അനുകൂല പോസ്റ്റർ. നന്ദി കാണിച്ചില്ലെങ്കിലും നന്ദി കേട് കാണിക്കരുതെന്ന് പോസ്റ്ററില്‍.
പേരാവൂരിലാണ് വ്യാപകമായി പോസ്റ്റർ പതിച്ചത്. സണ്ണി ജോസഫിന്റെ ബോര്‍ഡിന് മുകളില്‍ പോസ്റ്ററൊട്ടിച്ചാണ് താക്കീത്. കെ എസ് ബ്രിഗേഡിന്റെ പേരിലാണ് താക്കീത്.
‘നന്ദി ഇല്ലെങ്കിലും നന്ദികേട് ആവരുത് സണ്ണീ… തിരിച്ചടി നേരിടേണ്ടിവരും… ശ്രീ കെ സുധാകരന് അഭിവാദ്യങ്ങള്‍’ എന്നാണ് പോസ്റ്ററില്‍ പറയുന്നത്. പേരാവൂര്‍ മണ്ഡലത്തിലെ അയ്യന്‍കുന്നിലാണ് പോസ്റ്റര്‍ പതിച്ചത്. ഇന്നലെ രാത്രി കണ്ണൂര്‍ ഡിസിസി പരിസരത്തേക്ക് കെ സുധാകരന് അനുകൂലികളുടെ പന്തംകൊളുത്തി പ്രകടനവും നടന്നിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം കോണ്‍ഗ്രസില്‍ സമവായം, കെ സുധാകരനും, അടൂർ പ്രകാശിനും സിറ്റ് നല്‍കുന്നത് പരിഗണനയില്‍. കെ സുധാകരൻ കണ്ണൂരില്‍ മത്സരിക്കും.തത്കാലം വാർത്ത സമ്മേളനം നടത്തരുതെന്ന ഹൈക്കമാൻറിൻറെ അഭ്യർത്ഥന സുധാകരൻ അംഗീകരിച്ചു..
കെ സുധാകരനും അടൂർ പ്രകാശിനും കേരള ഹൗസില്‍ നിന്നും ബാധ്യത രഹിത സർട്ടിഫിക്കേറ്റ് ആവശ്യപ്പെട്ടു എന്നാണ് വിവരം. സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസർക്കാണ് അപേക്ഷ നല്‍കിയത്. സുധാകരനും അടൂർ പ്രകാശും നാമനിർദേശ പത്രിക നല്കാൻ ഒരുക്കം തുടങ്ങി.



