ആശങ്കയും ഭയപ്പാടുമില്ല…! ശിക്ഷിക്കാനുള്ള തെളിവ് പൊലീസിന്റെ പക്കലില്ലെന്ന് അറസ്റ്റിന് പിന്നാലെ കെ സുധാകരന്‍

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പ് കേസില്‍ തന്നെ ശിക്ഷിക്കാനുള്ള തെളിവ് അന്വേഷണ സംഘത്തിന്റെ പക്കലില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ.

കേസില്‍ ക്രൈം ബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടതിന് പിന്നാലെ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജുഡീഷ്യറിയില്‍ വിശ്വാസമുണ്ടെന്നും കേസിലെ ഗുണദോഷങ്ങള്‍ കോടതി വിലയിരുത്തട്ടെയെന്നും കോണ്‍ഗ്രസ് എം പി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസില്‍ തന്നെ ശിക്ഷിക്കാൻ തക്കവണ്ണമുള്ള തെളിവുകള്‍ പൊലീസിന്റെ കൈവശമില്ലെന്ന് ചോദ്യം ചെയ്യലിന് ശേഷം വ്യക്തമായതായി കെ സുധാകരൻ പറഞ്ഞു. ആശങ്കയും ഭയപ്പാടുമില്ലെന്നും ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മോൻസണ്‍ മാവുങ്കല്‍ പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസില്‍ ഇന്ന് വൈകുന്നേരം ഏഴ് മണി വരെ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ക്രൈം ബ്രാഞ്ച് കെ സുധാകരനെ അറസ്റ്റ് ചെയ്തത്. കളമശേരിയിലെ ക്രൈം ബ്രാഞ്ച് ഓഫീസില്‍ ഇന്ന് രാവിലെ 11 മണി മുതലാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്.

എന്നാല്‍ കേസില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി നേരത്തെ തന്നെ തടഞ്ഞതിനാല്‍ ജാമ്യത്തില്‍ വിടുകയായിരുന്നു.