video
play-sharp-fill
‘തന്നെ ദുർബലനാക്കാമെന്ന്  കിനാവ് കാണേണ്ട, പിണറായി വിജയന് കണ്ണൂർ  സെൻട്രൽ ജയിലിൽ സ്ഥാനമുണ്ടാകും’..!! മുഖ്യമന്ത്രിയെ പരിഹസിച്ച് കെ സുധാകരൻ

‘തന്നെ ദുർബലനാക്കാമെന്ന് കിനാവ് കാണേണ്ട, പിണറായി വിജയന് കണ്ണൂർ സെൻട്രൽ ജയിലിൽ സ്ഥാനമുണ്ടാകും’..!! മുഖ്യമന്ത്രിയെ പരിഹസിച്ച് കെ സുധാകരൻ

സ്വന്തം ലേഖകൻ

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ.
തന്നെ ദുർബലനാക്കാമെന്ന് പിണറായി കിനാവ് കാണേണ്ടതില്ലെന്നും പിണറായി വിജയന് കണ്ണൂർ സെൻട്രൽ ജയിലിൽ സ്ഥാനമുണ്ടാകുമെന്നും സുധാകരൻ പരിഹസിച്ചു. കണ്ണൂരിൽ കോൺഗ്രസ് രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു സുധാകരൻ.

കേരളത്തിൽ ഭരണം മാറുമെന്നും എല്ലാ അഴിമതി കേസുകളും അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയന് കണ്ണൂർ സെൻട്രൽ ജയിലിൽ സ്ഥാനമുണ്ടാകുമെന്നും സുധാകരൻ പരിഹസിച്ചു. തട്ടിപ്പു കേസിൽ പ്രതിയാക്കാൻ കഴിയും. എന്നാൽ ശിക്ഷിക്കാനാകില്ലെന്നു അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കരുണാകരൻ ട്രസ്റ്റിന്റെ പേരിൽ വാങ്ങിയ പണമെല്ലാം തിരിച്ചുകൊടുത്തുവെന്ന്
സുധാരകരൻ വ്യക്തമാക്കി. മോൻസനെ വലിയവനാക്കിയത് സർക്കാരും ദേശാഭിമാനിയുമാണെന്നും സുധാകരൻ വിമർശിച്ചു.

Tags :