
കൊച്ചി: കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ കെ സുധാകരന് കടുത്ത അവഗണന.
സുധാകരനെ എഴുന്നേല്‍പ്പിച്ച് രാഹുല്‍ ഗാന്ധി സണ്ണി ജോസഫിന് സീറ്റ് നല്‍കി. ഇതിൻ്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യത്തില്‍ പ്രചരിക്കുന്നത്.
ഇതിനെതിരെ സമൂഹമാധ്യമത്തില്‍ നിരവധി പ്രതികരണങ്ങളും വരുന്നുണ്ട്. സമീപത്തിരുന്ന കെ സുധാകരനെ എഴുന്നേല്‍പ്പിച്ച് രാഹുല്‍ ഗാന്ധി സണ്ണി ജോസഫിന് സീറ്റ് നല്‍കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മഹാ പഞ്ചായത്ത് എന്ന പേരില്‍ എറണാകുളം മറൈൻഡ്രൈവില്‍ യുഡിഎഫ് സംഘടിപ്പിച്ച വിജയാഘോഷ ചടങ്ങിലാണ് മുൻ KPCC പ്രസിഡൻ്റായ കെ സുധാകരന് അവഗണന നേരിടേണ്ടി വന്നത്. ആദ്യം മുതല്‍ തന്നെ രാഹുല്‍ ഗാന്ധി കെ സുധാകരന് അല്പം പോലും പരിഗണന നല്‍കിയിരുന്നില്ലെന്നും ഒരു വിഭാഗം പറയുന്നു.



