
സുധാകരന്റെ ഇടതും വലതും നിന്ന് പൊരുതി മരിച്ച പ്രവര്‍ത്തകരുടെ ആത്മാവിന് ശാന്തിയുണ്ടാകട്ടെ; ധര്‍മ്മടം മണ്ഡലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കാന്‍ ധൈര്യമുണ്ടോ? ; കെ.സുധാകരന്‍ എംപിയെ വെല്ലുവിളിച്ച് കെപിസിസി അംഗം മമ്പറം ദിവാകരന്‍ രംഗത്ത്
സ്വന്തം ലേഖകന്‍
കണ്ണൂര്‍: ധര്‍മ്മടം മണ്ഡലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കാന്‍ ധൈര്യമുണ്ടോയെന്ന് കെ.സുധാകരന്‍ എംപിയെ വെല്ലുവിളിച്ച് കെപിസിസി അംഗം മമ്പറം ദിവാകരന്‍ രംഗത്ത്. നേമത്ത് കെ മുരളീധരനും ധര്‍മ്മടത്ത് കെ സുധാകരന്‍ എംപിയും സ്ഥാനാര്‍ത്ഥിയാകണമെന്നതാണ് കോണ്‍ഗ്രസുകാരുടെ പൊതുവികാരം. കഴിഞ്ഞ തവണ ദിവാകരനായിരുന്നു ധര്‍മ്മടത്തെ സ്ഥാനാര്‍ത്ഥി. പിണറായി വിജയനെതിരെ കരുത്തന്‍ തന്നെ മത്സരിക്കണമെന്നും സുധാകരന് പിണറായിയെ തോല്‍പ്പിക്കാന്‍ കഴിയുമെന്നും ദിവാകരന്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതീക്ഷിക്കുന്നു. ധര്‍മ്മടത്ത് പിണറായിയെ തളയ്ക്കാനും കഴിയും.
കെ.മുരളീധരന്‍ നേമത്ത് മത്സരിക്കാന്‍ തയ്യാറായതു പോലെ സുധാകരനും ധര്‍മ്മടത്തും പാര്‍ട്ടിക്ക് വേണ്ടി മത്സരിക്കാന്‍ തയ്യാറാകണം. അങ്ങനെയെങ്കിലും സുധാകരന്റെ ഇടതും വലതും നിന്ന് പൊരുതിമരിച്ച പ്രവര്‍ത്തകരുടെ ആത്മാവിന് ശാന്തിയുണ്ടാകട്ടെ. ധര്‍മ്മടം ഇളക്കിയാല്‍ മറിയാത്ത കോട്ടയൊന്നുമല്ല കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ നാം അത് കണ്ടതാണ്. 3500 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് എല്‍.ഡി.എഫിന് അവിടെ കിട്ടിയത്-ഇതാണ് സുധാകരന് വേണ്ടി ദിവാകരന്‍ ഉയര്‍ത്തുന്ന വാദം. കെപിസിസി അധ്യക്ഷനാകാന്‍ ആഗ്രഹിച്ച സുധാകരന്‍ ഈ ചലഞ്ച് ഏറ്റെടുക്കുമോ എന്നതാണ് നിര്‍ണ്ണായകം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുധാകരന് ഇത്തവണ മത്സരിക്കാന്‍ ആഗ്രഹിക്കുന്നില്ല. മുല്ലപ്പള്ളിയെ കണ്ണൂരില്‍ സ്ഥാനാര്‍ത്ഥിയാക്കി കെപിസിസി അധ്യക്ഷനാകുകയായിരുന്നു സുധാകരന്റെ ശ്രമം. മുല്ലപ്പള്ളിക്ക് മത്സരിക്കാന്‍ മോഹമുണ്ടായിരുന്നു. എന്നാല്‍ എകെ ആന്റണി അടക്കമുള്ളവര്‍ അതിന് തടസ്സമായി. സുധാകരന്‍ കെപിസിസി അധ്യക്ഷനാകും എന്ന ആശങ്കയായിരുന്നു ഇതിന് കാരണം.