കെ സുധാകരന് മേല്‍ ചിലര്‍ സമ്മര്‍ദം ചെലുത്തിയതാണ് പ്രശ്നങ്ങള്‍ക്കിടയാക്കിയതെന്ന് ഹൈക്കമാൻഡ് വിലയിരുത്തല്‍; നിലപാട് മാറ്റം സ്വാഗതാര്‍ഹമെന്ന് കേന്ദ്ര നേതാക്കള്‍

Spread the love

ഡൽഹി: സ്വതന്ത്രനായി മത്സരിക്കില്ലെന്നും പാര്‍ട്ടിയില്‍ തുടരുമെന്നും വ്യക്തമാക്കിയുള്ള കെ സുധാകരന്‍റെ നിലപാട് മാറ്റം സ്വാഗതാര്‍ഹമെന്ന് കോണ്‍ഗ്രസ് കേന്ദ്ര നേതാക്കള്‍.

video
play-sharp-fill

എംപിമാര്‍ മത്സരിക്കുന്ന കാര്യത്തില്‍ അവസാനം വരെയും കർശന നിലപാട് നേതൃത്വം സ്വീകരിച്ചുവെന്നും നയപരമായ തീരുമാനം എടുത്തശേഷം എല്ലാ എംപിമാരെയും ഇക്കാര്യം അറിയിച്ചിരുന്നുവെന്നുമാണ് കേന്ദ്ര നേതാക്കള്‍ പറയുന്നത്. കെ സുധാകരന് മേല്‍ ചിലര്‍ സമ്മർദ്ദം ചെലുത്തിയതാണ് ഇത്രയും പ്രശ്നങ്ങള്‍ക്ക് ഇടയാക്കിയതെന്നാണ് ഹൈക്കമാൻഡ് വിലയിരുത്തല്‍.

കെ സുധാകരന് മാത്രമായി ഇളവ് നല്‍കിയാല്‍ മറ്റു എംപിമാര്‍ക്കും ഇളവ് നല്‍കേണ്ടിവരുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖര്‍ഗെ സുധാകരനെ ബോധ്യപ്പെടുത്തി. ഇതോടെയാണ് സുധാകരൻ അയഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോന്നിയില്‍ അടൂര്‍ പ്രകാശ് നിന്നാല്‍ വിജയിക്കുമെന്നായിരുന്നു ഹൈക്കമാന്‍ഡ് സര്‍വേ. എന്നിട്ടും എംപിമാര്‍ക്ക് ഇളവ് നല്‍കേണ്ടെന്ന നിലപാടില്‍ അടൂര്‍ പ്രകാശിന് നേതൃത്വം സീറ്റ് നല്‍കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.

ഇത്തരമൊരു സാഹചര്യത്തില്‍ കെ സുധാകരന് സീറ്റ് നല്‍കാനാകില്ലെന്ന കാര്യവും നേതൃത്വം അറിയിക്കുകയായിരുന്നു.