play-sharp-fill
സിപിഎം പാർട്ടി കോൺഗ്രസ്  സെമിനാറില്‍ പങ്കെടുക്കരുതെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ ഭീഷണിപ്പെടുത്തിയെന്ന് കെ.വി. തോമസിന്റെ ആരോപണം;അതിനാലാണ് വിലക്ക് ലംഘിച്ച് സെമിനാറില്‍ പങ്കെടുത്തതെന്ന് തോമസ് വ്യക്തമാക്കി

സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറില്‍ പങ്കെടുക്കരുതെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ ഭീഷണിപ്പെടുത്തിയെന്ന് കെ.വി. തോമസിന്റെ ആരോപണം;അതിനാലാണ് വിലക്ക് ലംഘിച്ച് സെമിനാറില്‍ പങ്കെടുത്തതെന്ന് തോമസ് വ്യക്തമാക്കി

സ്വന്തം ലേഖിക

തിരുവനന്തപുരം: സിപിഎം പാർട്ടി കോൺഗ്രസിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുക്കരുതെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ ഭീഷണിപ്പെടുത്തിയെന്നു കെ.വി. തോമസിന്റെ ആരോപണം.


അതിനാലാണ് വിലക്ക് ലംഘിച്ച് സെമിനാറില്‍ പങ്കെടുത്തതെന്ന് തോമസ് വ്യക്തമാക്കി. കെ.സുധാകരന്‍ കോണ്‍ഗ്രസുകാരനായത് ഇപ്പോഴാണ്. സെമിനാറിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട് കോൺഗ്രസ് ഹൈക്കമാന്‍ഡ് വിശദീകരണം ചോദിച്ചിട്ടില്ലെന്നും ഇക്കാര്യത്തിൽ അച്ചടക്കം ലംഘിച്ചിട്ടില്ലെന്നും തിരുവനന്തപുരം വിമാനത്താവളത്തിൽ കെ.വി. തോമസ് മാധ്യമങ്ങളോടു പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘ഈ വിഷയത്തിൽ പറയാനുള്ളതെല്ലാം ഞാൻ പറഞ്ഞതാണ്. കോൺഗ്രസിന്റെ പാരമ്പര്യമനുസരിച്ചുള്ള കാര്യങ്ങൾ മാത്രമേ ഞാൻ ചെയ്തിട്ടുള്ളൂ. എന്നെ ഇക്കഴിഞ്ഞ മാർച്ച് ആദ്യ ആഴ്ചയാണ് സീതാറാം യച്ചൂരി സെമിനാറിലേക്കു ക്ഷണിക്കുന്നത്. എന്നെയും ശശി തരൂരിനെയുമാണ് വിളിച്ചിരിക്കുന്നത് എന്നും പറഞ്ഞു. ഞാൻ അന്നുതന്നെ കോൺഗ്രസ് പ്രസിഡന്റിന് കത്തയച്ചു. ഇങ്ങനെ വിളിച്ചിട്ടുണ്ടെന്ന് അറിയിച്ചു’ – കെ.വി. തോമസ് വ്യക്തമാക്കി.

‘ദേശീയ തലത്തിൽ ബിജെപിയിതര പാർട്ടികളുമായി കോൺഗ്രസ് സഹകരിക്കുന്ന കാലമാണിത്. ഇതൊരു ദേശീയ സെമിനാറാണ്. ഇത്തരം സെമിനാറിൽ പങ്കെടുക്കുന്ന ആദ്യത്തെ കോൺഗ്രസ്സുകാരനൊന്നുമല്ല ഞാൻ. ശശി തരൂരിനെയും ക്ഷണിച്ചിരുന്നെങ്കിലും അദ്ദേഹം ചടങ്ങിനു പോകുന്നില്ലെന്ന് പിന്നീട് അദ്ദേഹത്തിന്റെ ഓഫിസിൽനിന്ന് എന്നെ അറിയിച്ചു. ഡൽഹിയിൽവച്ച് കേരളത്തിൽനിന്നുള്ള എംപിമാർ സോണിയ ഗാന്ധിയെ കണ്ട് തരൂർ സെമിനാറിൽ പങ്കെടുക്കുന്നത് ശരിയല്ലെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്’ – കെ.വി. തോമസ് പറഞ്ഞു