എംപിമാർ മത്സരിക്കേണ്ടെന്ന തീരുമാനത്തിലുറച്ച് ഹൈക്കമാൻഡ്; എല്ലാ കണ്ണുകളും കെ സുധാകരനിലേക്ക്; ആശങ്കയുടെ മുള്‍മുനയില്‍ കോണ്‍ഗ്രസ്; കടുത്ത അതൃപ്തിയില്‍ അടൂര്‍ പ്രകാശും

Spread the love

ഡൽഹി: എംപിമാർ മത്സരിക്കേണ്ടെന്ന ഹൈക്കമാൻഡ് തീരുമാനത്തോട് കെ സുധാകരൻ എങ്ങനെ പ്രതികരിക്കുമെന്ന് ഉറ്റുനോക്കി രാഷ്ട്രീയ കേരളം.

video
play-sharp-fill

സീറ്റില്ലാതെ ഡൽഹിയില്‍ നിന്ന് മടങ്ങില്ലെന്ന പിടിവാശിയില്‍ ഫ്ലാറ്റില്‍ തുടരുന്ന കെ സുധാകരൻ എങ്ങനെ പ്രതികരിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. വലിയ പൊട്ടിത്തെറി സുധാകരനില്‍ നിന്നുണ്ടാവുമോ എന്ന ആശങ്കയിലാണ് കോണ്‍ഗ്രസും.

അർധരാത്രിവരെ സീറ്റുനിർണയ ചർച്ചകളുടെ വാർത്തകള്‍ നിരീക്ഷിച്ചിരുന്ന സുധാകരൻ സീറ്റില്ലെങ്കിലും മത്സരിക്കും എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്. ‘ബാക്കി നാളെ നോക്കാം’ എന്ന് മാത്രം സഹായികളോട് പറഞ്ഞാണ് സുധാകരൻ ഉറങ്ങാനായി പോയതെന്നാണ് വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാവിലെ എന്ത് പറയുമെന്ന ആശങ്ക കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലും ശക്തമാണ്.