video
play-sharp-fill

കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്നും മാറാൻ സന്നദ്ധത അറിയിച്ച് കെ സുധാകരൻ, രാഹുൽ ഗാന്ധിക്ക് കത്തയച്ചു.ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് കെപിസിസി അധ്യക്ഷ സ്ഥാനമൊഴിയാൻ സുധാകരൻ സന്നദ്ധത അറിയിച്ചിരിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം.കത്തിൽ പ്രതിപക്ഷ നേതാവിനെതിരെയും വിമർശനം.

കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്നും മാറാൻ സന്നദ്ധത അറിയിച്ച് കെ സുധാകരൻ, രാഹുൽ ഗാന്ധിക്ക് കത്തയച്ചു.ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് കെപിസിസി അധ്യക്ഷ സ്ഥാനമൊഴിയാൻ സുധാകരൻ സന്നദ്ധത അറിയിച്ചിരിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം.കത്തിൽ പ്രതിപക്ഷ നേതാവിനെതിരെയും വിമർശനം.

Spread the love

കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്നും മാറാൻ കെ സുധാകരൻ സന്നദ്ധത അറിയിച്ചതായി റിപ്പോർട്ട്. ഇതു സംബന്ധിച്ച് സുധാകരൻ രാഹുൽ ഗാന്ധിക്ക് കത്തയച്ചു.
ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് കെപിസിസി അധ്യക്ഷ സ്ഥാനമൊഴിയാൻ സുധാകരൻ സന്നദ്ധത അറിയിച്ചിരിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം. പ്രതിപക്ഷ നേതാവിൽ നിന്ന് പിന്തുണ ലഭിക്കുന്നില്ലെന്നും കത്തിൽ കുറ്റപ്പെടുത്തുന്നുണ്ട്. കെപിസിസി അധ്യക്ഷൻ്റെ തുടർച്ചയായുള്ള പ്രസ്താവനകൾ പാർട്ടിക്കും മുന്നണിക്കും ഒരുപോലെ ക്ഷീണമുണ്ടാക്കിയിരിക്കുന്ന പശ്ചാത്തലത്തിൽ കൂടിയാണ് സുധാകരൻ്റെ രാജി സന്നദ്ധത.

കഴിഞ്ഞ ദിവസമാണ് രാഹുൽ ഗാന്ധിക്ക് കത്തയച്ചതെന്നാണ് വിവരം. പ്രധാനമായും ആരോഗ്യപ്രശ്നങ്ങളാണ് കത്തിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. കെപിസിസി അധ്യക്ഷ പദവിയും ചികിത്സയും ഒരേപോലെ മുന്നോട്ടുകൊണ്ടാപോകാൻ കഴിയുന്നില്ലെന്ന് സുധാകരൻ കത്തിൽ പറയുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശനിൽ നിന്നും സഹകരണം ലഭിക്കുന്നില്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നിസഹകരണം മൂലം പാർട്ടിയെയും പ്രതിപക്ഷത്തെയും ഒന്നിച്ചുകൊണ്ടുപോകാൻ കഴിയുന്നില്ലെന്നും കത്തിൽ വ്യക്തമാക്കുന്നതായാണ് റിപ്പോർട്ട്.

അതേസമയം കത്തിനെ സംബന്ധിച്ച വിവരം രാഹുൽ ഗാന്ധി താഴേത്തട്ടിലുള്ള നേതാക്കളുമായി പങ്കുവെച്ചിട്ടുണ്ട്. വിവാദ പ്രസ്താവനകൾക്കിടയിലും സുധാകരനെ സംരക്ഷിക്കുന്ന നിലപാടാണ് ഹൈക്കമാൻഡ് നേതാക്കൾ ഇതുവരെ സ്വീകരിച്ചിട്ടുള്ളത്. നാക്കുപിഴ ആർക്കും സംഭവിക്കാമെന്നായിരുന്നു എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിൻ്റെ പ്രതികരണം. ഭാവിയിൽ ഇത്തരം പ്രസ്താവന ഉണ്ടാകില്ലെന്ന് കെ സുധാകരൻ ഉറപ്പ് നൽകിയിട്ടുണ്ടെന്നും വിവാദ പ്രസ്താവനകളിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഖേദം പ്രകടിപ്പിച്ചെന്നും അദ്ദേഹം അറിയിച്ചിരുന്നു. ഇതിനിടെയാണ് രാജി സന്നദ്ധത അറിയിച്ചു രാഹുൽ ഗാന്ധിക്കു കത്തയച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

Tags :