video
play-sharp-fill

ഇന്ധനവിലയ്ക്ക് എതിരെ വീണ്ടും സമരവുമായി കോൺഗ്രസ്; തിങ്കളാഴ്ച നടക്കുന്ന ചക്രസ്തംഭന സമരത്തിൽ ഗതാഗതം തടസപെടില്ലെന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ

ഇന്ധനവിലയ്ക്ക് എതിരെ വീണ്ടും സമരവുമായി കോൺഗ്രസ്; തിങ്കളാഴ്ച നടക്കുന്ന ചക്രസ്തംഭന സമരത്തിൽ ഗതാഗതം തടസപെടില്ലെന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ

Spread the love

സ്വന്തം ലേഖകൻ

കണ്ണൂർ∙ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് നികുതി യഥാക്രമം 5 രൂപയും 10 രൂപയും വീതം കേന്ദ്രം കുറച്ച സാഹചര്യത്തിൽ കേരളം ഇന്ധന നികുതി കുറയ്ക്കാത്തതിനെതിരെ തിങ്കളാഴ്ച ചക്രസ്തംഭന സമരം നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. സമരത്തിൽ ഗതാഗതക്കുരുക്ക് ഉണ്ടാക്കില്ലെന്നും സുധാകരന്‍ അറിയിച്ചു.

ജില്ലാ ആസ്ഥാനങ്ങളില്‍ രാവിലെ 11 മുതല്‍ 11.15 വരെയാണ് സമരം. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നികുതി കുറയ്ക്കണമെന്ന് എഐസിസി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേന്ദ്രത്തേക്കാൾ ഏറെ പ്രതീക്ഷിച്ചത് കേരള സർക്കാരിൽ നിന്നാണ്. എന്നാൽ അതുണ്ടായില്ല. സംസ്ഥാനത്തിന് നികുതി കുറയ്ക്കില്ലെന്ന വാശിയാണ്.

കേന്ദ്രം കുറച്ചത് വളരെ കുറവാണ്, എങ്കിൽ പോലും അവരതു ചെയ്തു. കേരളത്തിന്റെ ധനമന്ത്രി പുതിയ തത്വശാസ്ത്രവുമായി ജനങ്ങളെ സമീപിക്കുകയാണ്.

ഇന്ധന വിലയുടെ കാര്യത്തിൽ ജനങ്ങൾക്കായി പ്രായോഗിക തലത്തിൽ എന്തെങ്കിലും ചെയ്യാൻ ഇടതുപക്ഷ സർക്കാർ തയാറാകുമോയെന്നാണ് ജനങ്ങൾക്ക് അറിയേണ്ടതെന്നും സുധാകരൻ പറഞ്ഞു.