video
play-sharp-fill
‘എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം പറഞ്ഞു; പത്ത് തവണ ഇഡി വിളിപ്പിച്ചാലും വരും’; സുധാകരന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി

‘എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം പറഞ്ഞു; പത്ത് തവണ ഇഡി വിളിപ്പിച്ചാലും വരും’; സുധാകരന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി

സ്വന്തം ലേഖിക

കൊച്ചി: പത്ത് തവണ ഇഡി വിളിപ്പിച്ചാലും വരുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ.

ഇഡിയുടെ ചോദ്യം ചെയ്യലിനു ശേഷം പുറത്തിറങ്ങി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇഡിയുടെ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം പറഞ്ഞെന്നും രാജ്യത്തെ നിയമം അനുസരിച്ചു ജീവിക്കുന്ന ആളാണ് താനെന്നും സുധാകരൻ പറഞ്ഞു.

മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ സഭയില്‍ പറഞ്ഞത് വിവരക്കേടാണെന്ന് മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രിക്ക് മറുപടി നല്‍കി. വിവരം ഇല്ലാത്ത മുഖ്യമന്ത്രിയുടെ കീഴില്‍ ജീവിക്കുന്നത് തന്നെ നാണക്കേടാണ്.

മാസപ്പടി വാങ്ങിയത് എന്ത് സേവനത്തിനെന്നാണ് ചോദ്യം. ഒരു സേവനവും നല്‍കാതെ മാസാമാസം പണം കിട്ടിയിട്ടുണ്ടെങ്കില്‍ ” Something Wrong”ആണ്. ജനങ്ങളെ വിഡ്ഢിയാക്കുകയാണോ എന്നും സുധാകരൻ ചോദിച്ചു.