play-sharp-fill
പോക്സോ കേസില്‍ തനിക്കെതിരായ പരാമര്‍ശം; സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരെ മാനനഷ്‌ട കേസുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ

പോക്സോ കേസില്‍ തനിക്കെതിരായ പരാമര്‍ശം; സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരെ മാനനഷ്‌ട കേസുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ

സ്വന്തം ലേഖിക

തിരുവനന്തപുരം: എം വി ഗോവിന്ദനെതിരെ മാനനഷ്ടക്കേസുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ.


പോക്സോ കേസില്‍ തനിക്കെതിരായ പരാമര്‍ശത്തിലാണ് നിയമ നടപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എറണാകുളം സിജെഎം കോടതിയില്‍ നേരിട്ടെത്തിയാണ് മാനനഷ്ടകേസ് നല്‍കിയത്. എം വി ഗോവിന്ദൻ, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പിപി ദിവ്യ, ദേശാഭിമാനി ദിനപ്പത്രം എന്നിവരെ കക്ഷിയാക്കിയാണ് മാനനഷ്ട കേസ് സമര്‍പ്പിച്ചിരിക്കുന്നത്.

മോൻസൻ മാവുങ്കല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന സമയത്ത് അവിടെ കെ സുധാകരൻ ഉണ്ടായിരുന്നുവെന്ന വാര്‍ത്തകളുണ്ടെന്നായിരുന്നു എം വി ഗോവിന്ദന്റെ പ്രതികരണം.