video
play-sharp-fill

ജനസമ്പര്‍‌ക്ക പരിപാടിയുമായി സിപിഎം രംഗത്ത് വന്നത് അപഹാസ്യം;  തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള രാഷ്‌ട്രീയ തട്ടിപ്പ്; സര്‍ക്കാരിനെ വിമര്‍ശിച്ച്‌ കെ സുധാകരൻ

ജനസമ്പര്‍‌ക്ക പരിപാടിയുമായി സിപിഎം രംഗത്ത് വന്നത് അപഹാസ്യം; തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള രാഷ്‌ട്രീയ തട്ടിപ്പ്; സര്‍ക്കാരിനെ വിമര്‍ശിച്ച്‌ കെ സുധാകരൻ

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: സിപിഎം നടത്തുന്ന ജനസമ്പര്‍ക്ക പരിപാടിയെക്കുറിച്ച്‌ പരിഹാസവുമായി കെ പി സി സി പ്രസിഡന്റ് കെ.സുധാകരൻ.

ഉമ്മൻചാണ്ടി ജനങ്ങളോടുള്ള സ്‌നേഹം കൊണ്ട് 18ഉം 20ഉം മണിക്കൂറോളം ഉണ്ണാതെ, ഉറങ്ങാതെ ജനങ്ങള്‍ക്കിടയില്‍ ജനസമ്പര്‍ക്ക പരിപാടി നടത്തിയത് അവരോടുള്ള അഗാധമായ സ്‌നേഹവും കരുതലുംകൊണ്ടായിരുന്നു. ഇത്തരത്തില്‍ പരിപാടി നടത്താൻ മുഖ്യമന്ത്രിയെ സുധാകരൻ വെല്ലുവിളിക്കുകയും ചെയ്‌തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘ഉമ്മൻചാണ്ടി നടത്തിയിരുന്ന ജനസമ്പര്‍ക്ക പരിപാടിയെ ആക്ഷേപിക്കുകയും അതില്‍ പങ്കെടുത്തവരെ കായികമായി ആക്രമിക്കുകയും ചെയ്‌ത സിപിഎം ഇപ്പോള്‍ അതേ പരിപാടിയുമായി രംഗത്തെത്തിയിരിക്കുകയാണ്. ജനസമ്പര്‍ക്ക പരിപാടിയ്‌ക്ക് ഐക്യരാഷ്‌ട്ര സംഘടനയുടെ അവാര്‍ഡ് നേടി തിരിച്ചെത്തിയ രാജ്യത്തെ ഏക മുഖ്യമന്ത്രിയെ സി പി എം കരിങ്കല്ലും പ്ളക്കാര്‍ഡുമായാണ് സ്വീകരിച്ചത്.”

പല ജില്ലകളിലും ജനങ്ങളെ സിപിഎം തല്ലിയോടിച്ചു. കനത്ത പൊലീസ് ബന്ദവസിലാണ് അന്ന് പരിപാടി നടന്നതെന്നും കെ.സുധാകരൻ പറഞ്ഞു,