video
play-sharp-fill

‘മഞ്ഞക്കുറ്റി പായിച്ചതുപോലെ എഐ അഴിമതി ക്യാമറ പദ്ധതിയും നാടുകടത്തും’; സിപിഎമ്മിന് സുധാകരന്‍റെ രൂക്ഷ വിമര്‍ശനം

‘മഞ്ഞക്കുറ്റി പായിച്ചതുപോലെ എഐ അഴിമതി ക്യാമറ പദ്ധതിയും നാടുകടത്തും’; സിപിഎമ്മിന് സുധാകരന്‍റെ രൂക്ഷ വിമര്‍ശനം

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: എഐ ക്യാമറ പദ്ധതിക്കെതിരേ കോണ്‍ഗ്രസ് പ്രഖ്യാപിച്ച സമരം അപഹാസ്യമെന്ന് വിമര്‍ശിച്ച സി പി എമ്മിനെതിരെ കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ രംഗത്ത്.

മുഖ്യമന്ത്രിയുടെയും ബന്ധുവിന്റെയും അഴിമതിക്കു കുടപിടിക്കുന്ന പ്രസ്ഥാനമായി സിപിഎം തരംതാഴ്‌ന്നെന്ന് സുധാകരൻ അഭിപ്രായപ്പെട്ടു. സത്യത്തിന്റെയും നീതിയുടെയും സുതാര്യതയുടെയും പക്ഷത്താണ് സി പി എമ്മെങ്കില്‍ കോണ്‍ഗ്രസിനോടൊപ്പം സമരത്തില്‍ പങ്കാളികളാകണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എ ഐ ക്യാമറ പദ്ധതി നടപ്പാക്കുന്നതിനു മുൻപ് തുറന്ന സംവാദത്തിന് സിപിഎമ്മിനെ വെല്ലുവിളിക്കുന്നുവെന്നും സുധാകരന്‍ പറഞ്ഞു.

വ്യക്തമായ ബോധവത്കരണം നടത്താതെയും ട്രാഫിക് സിഗ്നലുകള്‍ സ്ഥാപിക്കാതെയും വാഹന ഉടമകളെ ചതിച്ച്‌ പിഴയടപ്പിക്കാന്‍ തിടുക്കത്തില്‍ സ്ഥാപിച്ച 726 എ ഐ ക്യാമറകളുടെ കുരുക്കില്‍ കോണ്‍ഗ്രസുകാര്‍ മാത്രമല്ല വീഴാന്‍ പോകുന്നത്. അതില്‍ സി പി എമ്മുകാരും ബി ജെ പിക്കാരും ഉള്‍പ്പെടുന്ന എല്ലാ ജനവിഭാഗങ്ങളുമുണ്ട്.

അന്യായമായി പിരിച്ചെടുക്കുന്ന കോടികള്‍ 5 വര്‍ഷം മുഖ്യമന്ത്രിയുടെ ബന്ധു ഉള്‍പ്പെടെയുള്ളവരുടെ സ്വകാര്യ കമ്പനികളിലേക്കാണ് പോകുന്നത്. ഇത് അഴിമതിയില്‍ മുങ്ങിക്കുളിച്ചതും ജനങ്ങളെ ബോധപൂര്‍വം ദ്രോഹിക്കുന്നതുമായ സംവിധാനം ആയതിനാലാണ് കോണ്‍ഗ്രസ് എതിര്‍ക്കുന്നത്.