
തൃശൂർ: കെപിസിസി മുൻ അദ്ധ്യക്ഷനും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ കെ സുധാകരന് ദേഹാസ്വാസ്ഥ്യം. തൃശൂർ സണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലകറക്കം അനുഭവപ്പെട്ടതിനെ തുടർന്നാണ് ചികിത്സയ്ക്ക് വിധേയമാക്കിയത്.
കെപിസിസി അദ്ധ്യക്ഷൻ സണ്ണി ജോസഫിന്റെ ബന്ധുവിന്റെ മകളുടെ വിവാഹത്തിന് പങ്കെടുക്കാൻ തൃശൂരിലെത്തിയതായിരുന്നു അദ്ദേഹം.
ആശുപത്രിയിലെ ജനറല്‍ മെഡിസിൻ, ന്യൂറോളജി വിഭാഗത്തിലെ ഡോക്ടർമാരാണ് സുധാകരനെ പരിശോധിക്കുന്നത്.
എംആർഐ സ്‌കാനെടുക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. പരിശോധനാഫലം വരുന്നതിനനുസരിച്ച് തുടർചികിത്സ നല്‍കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്.