video
play-sharp-fill

‘കേരളം ഭരിക്കുന്നത് മനുഷ്യത്വം നഷ്ടപ്പെട്ട ഭരണകൂടം’; സംഭവിച്ചത് കുറ്റകരമായ വീഴ്ച്ച; വനംമന്ത്രിയെ പുറത്താക്കണമെന്ന്  കെ.സുധാകരൻ

‘കേരളം ഭരിക്കുന്നത് മനുഷ്യത്വം നഷ്ടപ്പെട്ട ഭരണകൂടം’; സംഭവിച്ചത് കുറ്റകരമായ വീഴ്ച്ച; വനംമന്ത്രിയെ പുറത്താക്കണമെന്ന് കെ.സുധാകരൻ

Spread the love

തിരുവനന്തപുരം: കേരളം ഭരിക്കുന്നത് മനുഷ്യത്വം നഷ്ടപ്പെട്ട ഭരണകൂടമെന്ന് കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ.

മാനന്തവാടിയില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജീവന്‍ നഷ്ടപ്പെട്ട ഒരു കര്‍ഷകന്റെ ചേതനയറ്റ ശരീരമാണ് തെരുവില്‍ നീതിക്കുവേണ്ടി മണിക്കൂറുകള്‍ നിലവിളിച്ചത്. ഇത് കേരളത്തിന് അങ്ങേയറ്റം അപമാനമാണെന്നും അദ്ദേഹം പറഞ്ഞു.

വനംമന്ത്രിയെ പുറത്താക്കണമെന്ന് വയനാട് ജില്ലയുടെ ചുമതലയുള്ള മന്ത്രിക്ക് സംഭവിച്ചത് കുറ്റകരമായ വീഴ്ചയാണ്. കേരളം ഭരിക്കുന്നത് മനുഷ്യത്വം നഷ്ടപ്പെട്ട ഭരണകൂടമാണെന്നും സുധാകരൻ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാനന്തവാടിയില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട് മണിക്കൂറുകള്‍ പിന്നിട്ടിട്ടും വനംമന്ത്രിയോ, ഉന്നതോദ്യാഗസ്ഥരോ സംഭവസ്ഥലത്തെത്തിയില്ലായെന്നത് മനുഷ്യത്വം നഷ്ടപ്പെട്ട ഭരണകൂടം കേരളം ഭരിക്കുന്നതുകൊണ്ടാണ്. ജീവന്‍ നഷ്ടപ്പെട്ട ഒരു കര്‍ഷകന്റെ ചേതനയറ്റ ശരീരമാണ് തെരുവില്‍ നീതിക്കുവേണ്ടി മണിക്കൂറുകള്‍ നിലവിളിച്ചത്. ഇത് കേരളത്തിന് അങ്ങേയറ്റം അപമാനമാണെന്ന് സുധാകരന്‍ പറഞ്ഞു.