
തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹമുണ്ടായിരുന്നുവെന്നും എന്നാൽ സാഹചര്യങ്ങള്‍കൊണ്ട് അതിന് കഴിഞ്ഞില്ലെന്നും വ്യക്തമാക്കി കെ സുധാകരന്‍. പക്ഷെ പേരാവൂരിലും കണ്ണൂരിലും പ്രചാരണത്തിനിറങ്ങുമെന്നും പാര്‍ട്ടിയിലെ ഒരു കുട്ടിയെപ്പോലും തോല്‍പ്പിക്കാന്‍ താന്‍ ശ്രമിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മാത്രവുമല്ല താന്‍ ബിജെപിയില്‍ ചേരുന്നുവെന്ന വാര്‍ത്തകള്‍ അസംബന്ധമാണെന്നും കെ സുധാകരൻ വ്യക്തമാക്കി.
മത്സരിക്കാൻ കഴിയാത്തതിൽ മറ്റ് പ്രശ്‌നങ്ങളൊന്നുമില്ല. പാര്‍ട്ടിയിലെ ഒരു കുട്ടിയെപ്പോലും തോല്‍പ്പിക്കാന്‍ ശ്രമിക്കില്ല. കോണ്‍ഗ്രസ് മിന്നും വിജയം നേടും. ബിജെപിയില്‍ പോകുന്ന കാര്യം ഇന്ന് വരെ ആലോചിച്ചിട്ടില്ല. ഇനി അങ്ങനെ ആലോചിക്കുകയുമില്ല. രാഷ്ട്രീയ എത്തിക്‌സ് ഉളള ആളാണ് ഞാന്‍. പിണറായി സര്‍ക്കാരിനെ എങ്ങനെയെങ്കിലും താഴെ ഇറക്കിയിരിക്കും എന്നും കെ സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക ഔദ്യോഗികമായി പുറത്തുവന്നതിന് ശേഷമുളള ആദ്യ പ്രതികരണമാണിത്.
ദിവസങ്ങളായി നീണ്ടുനിന്ന അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ കോൺഗ്രസിൽ തന്നെ തുടരുമെന്ന് കഴിഞ്ഞ ദിവസം കെ സുധാകരൻ വ്യക്തമാക്കിയിരുന്നു. സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചാലും പാര്‍ട്ടി വിടില്ല. സ്വതന്ത്രനായി മത്സരിക്കില്ല. പാര്‍ട്ടി പറഞ്ഞാല്‍ മാത്രം മത്സരിക്കും. പാര്‍ട്ടി എത്രയോ വലുതാണെന്നും കെ സുധാകരന്‍ പറഞ്ഞിരുന്നു.

