
കണ്ണൂർ: ‘പിണറായി സർക്കാരിനെ താഴെ ഇറക്കാൻ കോൺഗ്രസിന്റെ പടനായകൻ കെ. സുധാകരൻ എത്തുന്നു’ എന്ന തലക്കെട്ടോടെ ഡിസിസി ഓഫിസിന് മുന്നിൽ കെ. സുധാകരന് വേണ്ടി ഫ്ലെക്സ് ബോർഡ്.
കണ്ണൂർ നിയോജക മണ്ഡലത്തിൽ മത്സരിക്കണമെന്ന നിർബന്ധത്തിലാണ് കെ. സുധാകരൻ. എന്നാൽ എംപിമാർ മത്സരിക്കേണ്ടെന്ന നിലപാടിലാണ് എഐസിസി. അന്തിമ തീരുമാനം ഇന്നറിയാം. ചർച്ചകൾക്കായി കെ. സുധാകരൻ ഡൽഹിയിലെത്തിയിട്ടുണ്ട്.
കണ്ണൂരിന്റെ ഹൃദയമാണ് കെഎസ് എന്നും ഫ്ലെക്സിൽ എഴുതിയിട്ടുണ്ട്. ഇന്നു രാവിലെയാണ് ഓഫിസിന്റെ മതിലിൽ ഫ്ലെക്സ് ബോർഡ് കണ്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്ന് ഡൽഹിയിൽ നടക്കുന്ന ചർച്ചകൾക്ക് ശേഷമായിരിക്കും സുധാകരന്റെ നിലപാട് വ്യക്തമാകുക. ഇതിനിടെയാണ് സുധാകരന് വേണ്ടി ഫ്ലെക്സുകൾ ഉയർന്നത്. ഇതിനു മുമ്പും സുധാകരനു വേണ്ടി ഇത്തരത്തിൽ ഫ്ലെക്സുകൾ ഉയർന്നിരുന്നു.



