
ഇടുക്കി: ഇനി കെ എസ് യു,യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലിയാല്‍ തിരിച്ചടിക്കുമെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ.
പ്രതിഷേധം സ്വാഭാവികമാണെന്നും മുഖ്യമന്ത്രി തന്റെ നാട്ടുകാരനായതില്‍ ലജ്ജിക്കുന്നുവെന്നും ഇടുക്കിയില്‍ അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
‘ഏത് മന്ത്രിയുടെയും ഭരണകൂടത്തിന്റെയും തെറ്റുകള്‍ ചൂണ്ടിക്കാണിക്കാൻ പ്രതിപക്ഷത്തിന് അവകാശമുണ്ട്. ജനാധിപത്യത്തില്‍ പ്രതിഷേധിക്കാൻ അവകാശമില്ലെങ്കില്‍ എന്ത് ജനാധിപത്യമാണ് ഇവിടെയുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മുഖ്യമന്ത്രിയെ വടികൊണ്ട് അടിക്കാൻ പോയോ, അല്ലെങ്കില്‍ കല്ലെറിയാൻ പോയോ?. കരിങ്കൊടി കാണിക്കുന്നതില്‍ സിപിഎമ്മിന്റെ ആള്‍ക്കാര്‍ ഇങ്ങനെ പരാക്രമം കാണിക്കുന്നത് എന്തിനാണ്?.പ്രതിഷേധിക്കാൻ പാടില്ലെങ്കില്‍ കേരളം പിണറായി വിജയന്റെ ഏകാധിപത്യ രാജ്യമായി പ്രഖ്യാപിക്കണം’- സുധാകരൻ പറഞ്ഞു.



