
സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും പട്ടികജാതി ക്ഷേമസമിതി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ കെ സോമപ്രസാദ് മുൻ രാജ്യസഭാ അംഗവും കൂടിയാണ്. നിലവില്‍ ചവറ കെഎംഎംഎല്‍ ഡയറക്ടർ ബോർഡ് അംഗമാണ്
കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായും സേവനമനുഷ്ടിച്ചിട്ടുണ്ട്. വിദ്യാർത്ഥി രാഷ്ട്രീയ പ്രവർത്തനത്തിലൂടെ പൊതുരംഗത്തെത്തിയ കെ സോമപ്രസാദ് 1987 ലെ ഇ കെ നായനാർ മന്ത്രിസഭയിലെ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്ന വി ജെ തങ്കപ്പന്റെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്നു.
കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗമായും വാട്ടർ അതോറിറ്റി ഡയറക്ടർ ബോർഡ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. രാജ്യസഭാ അംഗമായിരിക്കെ നടത്തിയ ഇടപെടലുകളുടെ ഫലമായിട്ടാണ് ഇന്ത്യയില്‍ ഇ- സിഗരറ്റ് നിരോധിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group