
കോട്ടയം : കെസ്മാര്‍ട്ടില്‍ കുരുങ്ങി ബില്‍ഡിംഗ് പെര്‍മിറ്റുകള്‍.കെ. സ്മാര്‍ട്ട് വഴി ബില്‍ഡിംഗ് പെര്‍മിറ്റ് എടുക്കുന്ന സംവിധാനം പഴയതിനേക്കാള്‍ സങ്കീര്‍ണ്ണമാണ്. ഒരോ ലെയറും നിയമാനുസൃതമായി ശ്രദ്ധാപൂര്‍വം വേണം അപ്‌ലോഡ് ചെയ്യാന്‍. നിയമതടസങ്ങളുണ്ടെങ്കില്‍ സോഫ്റ്റ്‌വെയര്‍ തന്നെ തിരസ്‌കരിക്കുന്ന സംവിധാനമാണുള്ളത്.
ബന്ധപ്പെട്ട പെര്‍മിറ്റ് എടുത്തു നല്‍കുന്ന ലൈസന്‍സികള്‍ അതു തിരുത്തി വീണ്ടും അപ്‌ലോഡു ചെയ്യണം. ഈ പ്രക്രിയ പലപ്പൊഴും ആവര്‍ത്തിക്കേണ്ടിവരും. പണ്ട് ഒരു ദിവസം കൊണ്ട് അപ്‌ലോഡു ചെയ്യാമായിരുന്ന ഫയല്‍ ഇപ്പോള്‍ ആഴ്ചകള്‍ എടുക്കുന്ന അവസ്ഥയാണ്.
എന്നാലിത് സബ്മിറ്റ് ചെയ്താലും തദ്‌ദേശ സ്ഥാപനങ്ങളിലിരിക്കുന്ന ഉദ്യോഗസ്ഥര്‍ പലവിധ സംശയങ്ങള്‍ ഉന്നയിച്ച് ഫയല്‍ തിരിച്ചയയ്‌ക്കുകയാണ്. സോഫ്റ്റ്‌വെയര്‍ ഓട്ടോമാറ്റിക്കായി അപ്രൂവു ചെയ്താല്‍ ലൈസന്‍സിക്ക് തന്നെ പെര്‍മിറ്റ് എടുത്തു നല്‍കാവുന്നതേയുള്ളൂ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍ ഇതിലും ഉദ്യോഗസ്ഥര്‍ നിസാര കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇടപെടുന്നതും ഫയല്‍ തിരിച്ചയ്‌ക്കുന്നതും പതിവാക്കിയിരിക്കുകയാണ്. ഉദ്യോഗസ്ഥരില്‍ പലര്‍ക്കും പുതിയ സോഫ്റ്റ് വെയര്‍ വേണ്ടത്ര വഴങ്ങിയിട്ടില്ല എന്നതാണ് ഇതിന് ഒരു കാരണം.
മറ്റൊന്ന് വീടു വയ്‌ക്കുന്നവര്‍ക്ക് ഇപ്പോള്‍ ഉദ്യോഗസ്ഥരെ നേ്‌രിട്ട് കാണേണ്ട സാഹചര്യമില്ല. അതിനാല്‍ പഴയതു പോലെ കൈക്കൂലി ചോദിക്കാന്‍ മാര്‍ഗമില്ല. അതിനാല്‍ ലൈസന്‍സികളെ സമ്മര്‍ദ്ദത്തിലാക്കി കൈക്കൂലി വാങ്ങിയെടുക്കാന്‍ ചില ഉദ്യോഗസ്ഥര്‍ ബോധപൂര്‍വം ഫയലുകള്‍ റിട്ടേണ്‍ ചെയ്യുന്നതായും ആകേ്ഷപമുണ്ട്.