മനു തോമസിന് പിന്തുണയുമായി കെ സുധാകരൻ: ‘ടി.പിയെപ്പോലെ തീര്‍ക്കാമെന്ന് കരുതണ്ട, കോൺഗ്രസ്‌ സംരക്ഷണം നൽകും’

Spread the love

 

തിരുവനന്തപുരം: സി.പി.എം. മുൻ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം മനു തോമസിന് പിന്തുണയുമായി രംഗത്തെത്തി. ടി.പി. ചന്ദ്രശേഖരനെ വധിച്ചതുപോലെ തീർത്തുകളയാമെന്നാണ് സി.പി.എം. കരുതുന്നതെങ്കിൽ മനു തോമസിന് കോൺഗ്രസ് സംരക്ഷണം നൽകുമെന്ന് കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരൻ പറഞ്ഞു. മനു തോമസിനെതിരെ ആകാശ് തില്ലങ്കേരി ഫെയ്‌സ്ബുക്കിൽ ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് പരസ്യ പിന്തുണ.

video
play-sharp-fill

 

‘മുഖ്യമന്ത്രിയും സി.പി.എമ്മും നൽകുന്ന സംരക്ഷണമാണ് കൊലയാളികളുടെ പിൻബലം. ഒറ്റപ്പെട്ട ശബ്ദങ്ങളെ ടി.പി. ചന്ദ്രശേഖരൻ മാതൃകയിൽ തീർത്തുകളയാം എന്നാണ് സി.പി.എം. കരുതുന്നതെങ്കിൽ അവർക്ക് കോൺഗ്രസ് സംരക്ഷണം നൽകും.’ -കെ. സുധാകരൻ പറഞ്ഞു.

 

പാർട്ടി വിട്ടാൽ എന്തും വിളിച്ച് പറയാനാകില്ലെന്ന് ബോധ്യപ്പെടുത്താൻ സംഘടനയ്ക്ക് അധികം സമയം വേണ്ടെന്നായിരുന്നു ആകാശ് തില്ലങ്കേരിയുടെ ഭീഷണി. ഒപ്പമുള്ള ബിസിനസ്സുകാർക്കും മാധ്യമങ്ങൾക്കും ഒന്നും ചെയ്യാനാകില്ലെന്നും ആകാശ് ഫെയ്സ്ബുക്കിലൂടെ ഭീഷണി മുഴക്കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

റെഡ് ആർമി എന്ന ഫെയ്‌സ്ബുക്ക് പേജിൽ വന്ന പോസ്റ്റിന് കീഴെയായിരുന്നു. ആകാശിന്റെ കമന്റ്. പി. ജയരാജനെ രൂക്ഷമായി വിമർശിച്ച് മനു തോമസ് നേരത്തെ രംഗത്തെത്തിയിരുന്നു. ജയരാജന്റെ ഇന്നത്തെ അവസ്ഥ ദയനീയമാണെന്നും പാർട്ടിക്കറിയാത്ത, ജനങ്ങൾക്കറിയാത്ത ഒന്നും ഇനി മറച്ചുവെക്കാനില്ലെന്നും മനു തോമസ് ഫെയ്‌സ്ബുക്കിൽ കുറിച്ചിരുന്നു.