video
play-sharp-fill

സമസ്തക്ക് ഇപ്പോഴും കപില്‍ ദേവാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍; കമ്മ്യൂണിസത്തിനെതിരെ സമസ്ത നടത്താൻ തീരുമാനിച്ച ലൈറ്റ് ഓഫ് മിഹ്റാബ് ക്യാമ്പയിനെ പരിഹസിച്ച് ഡി.വൈ.എഫ്.ഐ

സമസ്തക്ക് ഇപ്പോഴും കപില്‍ ദേവാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍; കമ്മ്യൂണിസത്തിനെതിരെ സമസ്ത നടത്താൻ തീരുമാനിച്ച ലൈറ്റ് ഓഫ് മിഹ്റാബ് ക്യാമ്പയിനെ പരിഹസിച്ച് ഡി.വൈ.എഫ്.ഐ

Spread the love

സ്വന്തം ലേഖകൻ

കണ്ണൂർ: കമ്മ്യൂണിസത്തിനെതിരെ ക്യാമ്പയിന്‍ നടത്താനുള്ള സമസ്ത തീരുമാനത്തെ പരിഹസിച്ച് ഡി.വൈ.എഫ്.ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.ഷാജര്‍. കമ്മ്യൂണിസത്തിനെതിരെ മൂന്നു മാസം നീണ്ടുനിൽക്കുന്ന ക്യാമ്പയിൻ നടത്താനാണ് സമസ്ത തീരുമാനിച്ചിരിക്കുന്നത്. ‘ലൈറ്റ് ഓഫ് മിഹ്‌റാബ്’ എന്ന് പേരിട്ട് നടത്തുന്ന ക്യാമ്പയിനിൽ മതവിശ്വാസത്തിന് എതിരായി നിലപാട് എടുക്കുന്ന യുക്തിവാദികളും നിരീശ്വരവാദികളും കമ്മ്യൂണിസ്റ്റുകളും ഉൾപ്പെടെയുള്ളവർക്കെതിരെയുള്ള പ്രചാരണമാണ് ലക്ഷ്യമിടുന്നത്.

സമസ്തയ്ക്ക് ഇപ്പൊഴും കപില്‍ ദേവാണ് ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ എന്നും കാലം ഒരുപാട് മുന്നോട്ട് പോയെന്ന് സമസ്തയുടെ നേതാക്കള്‍ക്ക് ആരെങ്കിലും പറഞ്ഞു കൊടുക്കുമെന്ന് കരുതട്ടെയെന്നും ഷാജര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഷാജറിന്റെ ഫേസ്ബുക്ക്‌ പോസ്റ്റ്‌ വായിക്കാം ;

സമസ്തയ്ക്ക് ഇപ്പൊഴും കപിൽ ദേവാണ് ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ എന്ന് തോന്നുന്നു.
കാലം ഒരുപാട് മുന്നോട്ട് പോയെന്ന് സമസ്തയുടെ നേതാക്കൾക്ക് ആരെങ്കിലും പറഞ്ഞു കൊടുക്കുമെന്ന് കരുതട്ടെ.
കൊടപ്പനയ്ക്കൽ തറവാട്ടിലെ അംഗത്തെ ലീഗ് സംസ്ഥാന കമ്മറ്റി ഓഫീസിൽ കയറി തെറി വിളിച്ചപ്പോൾ സമസ്ത എവിടെ ആയിരുന്നു.
ഇപ്പൊൾ വായ പോയ കോടാലിയും കൊണ്ട് കമ്മ്യൂണിസ്റ്റ് കാരെ വെട്ടാൻ ഇറങ്ങിയിരിക്കുകയാണ്.
കാലിനടിയിലെ മണ്ണ് ഒലിച്ചിറങ്ങിയപ്പോൾ ലീഗ് തുമ്പിയെ കൊണ്ട് കല്ല് എടുപ്പിക്കുകയാണ്.
വിശ്വാസിയെയും അവിശ്വാസിയെയും തിരിച്ചറിയാനുള്ള യന്ത്രം കൂടി സമസ്ത കണ്ടു പിടക്കുമെന്ന് കരുതുന്നു.
എന്നിട്ട് പാണക്കാടെ വീടിനു മുന്നിലും, കോഴിക്കോട് ലീഗ് ഓഫീസിനു മുന്നിലും ഒന്ന് സ്ഥാപിച്ചു നോക്കുക.
അപ്പൊൾ അറിയാം ആർക്കെതിരെയാണ് വിശ്വാസ സംരക്ഷണ ക്യാമ്പയിൻ നടത്തേണ്ടത് എന്ന്.