“കെഎസ്‌ആര്‍ടിസിയില്‍ ഇപ്പോള്‍ ഒരു രൂപ പോലും കുടിശ്ശികയില്ല. ഇതുവരെയുള്ള മുഴുവന്‍ ശമ്പളവും ജീവനക്കാര്‍ക്ക് നല്‍കിയാണ് മന്ത്രിസ്ഥാനത്ത് നിന്നിറങ്ങുന്നത്”;ആന്റണി രാജുവിന്റെ പ്രതികരണത്തിന് മറുപടിയുമായി പ്രതിപക്ഷ തൊഴിലാളി യൂണിയനുകള്‍.

Spread the love

സ്വന്തം ലേഖിക.

video
play-sharp-fill

തിരുവനന്തപുരം :കെഎസ്‌ആര്‍ടിസിയില്‍ ശമ്പളം കൊടുത്ത സംതൃപ്തിയിലാണ് പടിയിറക്കമെന്ന ആന്റണി രാജുവിന്റെ പ്രതികരണത്തിന് മറുപടിയുമായി പ്രതിപക്ഷ തൊഴിലാളി യൂണിയനുകള്‍ രംഗത്തെത്തി.

 

ആന്റണി രാജു കൃത്യമായി ശമ്പളം നല്‍കിയിട്ടില്ലെന്നും നവംബര്‍ മാസത്തെ ശമ്പളമാണ് ഡിസംബര്‍ 24 നു നല്‍കിയത്. ഒരു മാസത്തിനു ശേഷമാണ് ശമ്പളം നല്‍കിയതെന്നും ടി ഡി എഫ് ആരോപിച്ചു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

അതിലെന്തിനാണ് ഇത്ര ചാരിതാര്‍ഥ്യമെന്നാണ് ടി.ഡി.എഫ് ചോദിക്കുന്നത്.

ഹൈക്കോടതി പറഞ്ഞിട്ടും മാനേജ്‌മെന്റിനു യാതൊരു കൂസലുമില്ല. ശമ്പളം കൊടുക്കാതെ തൊഴിലാളികളെ ഇങ്ങനെ പീഡിപ്പിച്ച ഒരു സര്‍ക്കാരില്ല. കെഎസ്‌ആര്‍ടിസിയുടെ വരവ് ചിലവ് കണക്ക് പ്രസിദ്ധീകരിക്കാന്‍ മന്ത്രി ധൈര്യം കാണിക്കണമെന്നും ടി.ഡി.എഫ് പറഞ്ഞു.

 

ഇതിനിടെ മന്ത്രിയുടേത് രാഷ്ട്രീയ പ്രസംഗം മാത്രമെന്നാണ് ബി.എം.എസ് ആരോപിക്കുന്നത്.750 കോടിയുടെ കട ബാധ്യതയ്ക്ക് ആര് മറുപടി പറയും. പ്രൊവിഡന്റ് ഫണ്ട് അടച്ചിട്ടില്ലെന്നും ഡിഎ കുടിശികയുണ്ടെന്നും ബി.എം.എസ് വ്യക്തമാക്കി.ഒരു ദിവസം പറഞ്ഞാലും തീരാത്ത കാര്യങ്ങള്‍ കെഎസ്‌ആര്‍ടിസിയില്‍ നല്‍കാനുണ്ടെന്നും വസ്തുതകള്‍ മറച്ചു വെച്ച്‌ മന്ത്രി രാഷ്ട്രീയ പ്രസംഗം നടത്തിയെന്നും ബി.എം.എസ് കൂട്ടിച്ചേര്‍ത്തു.