മണിയാശാന്‍ ശുദ്ധനായ മനുഷ്യൻ; അദ്ദേഹത്തെ പ്രകോപിപ്പിച്ച്‌ പലതും പറയിപ്പിക്കുന്നെന്ന് കെ രാജന്‍

Spread the love

സ്വന്തം ലേഖിക

തൊടുപുഴ: മണിയാശാന്‍ ശുദ്ധനായ മനുഷ്യൻ ആണെന്ന് റവന്യൂ മന്ത്രി കെ രാജന്‍.

എംഎം മണിയെ പ്രകോപ്പിപ്പിച്ച്‌ മാധ്യമങ്ങള്‍ ഓരോന്ന് പറയിപ്പിക്കുയാണ്.
211 ഏക്കര്‍ എന്നത് ചെറുകിട കയ്യേറ്റമായി കരുതുന്നില്ല. എത്ര ഉന്നതരായാലും ഭുമി തിരിച്ചിപിടിക്കും എന്നായിരുന്നു പ്രതികരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കയ്യേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രി കെ രാജനെതിരെ എംഎം മണി രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ മറുപടി.

മന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനമാണ് എംഎം മണി ഉന്നയിച്ചത്. ‘റവന്യൂമന്ത്രി, അങ്ങേര് അങ്ങനെ പലതും പറയും. അങ്ങേര്‍ക്ക് എന്നോട് ഇഷ്ടക്കേടൊക്കെ ഉണ്ട്. അതിന് കാരണവുമുണ്ട്. അദ്ദേഹം ഇവിടുത്തെ എംഎല്‍എമാരുടെ യോഗം വിളിച്ചിരുന്നു. നേരത്തെ ഒന്ന് വിളിച്ചു. കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു.

എന്നാല്‍ ഇവിടുത്തെ പ്രശ്നങ്ങള്‍ക്കൊന്നും തീരുമാനമായില്ല. പിന്നേയും ഒരു യോഗം വിളിച്ചു. പിന്നീട് മൂന്നാമതൊന്ന് കൂടി വിളിച്ചപ്പോള്‍ എനിക്കത് അത്ര സുഖമായി തോന്നിയില്ല. ഭൂമിയുടെ പ്രശ്നമൊന്നും തീരാതെ എന്തിനാണ് ഇങ്ങനെ യോഗം വിളിക്കുന്നതെന്ന് ഞാന്‍ ചോദിച്ചു. അങ്ങനെയുള്ള ചെറിയ പ്രശ്നമുണ്ട്. പുള്ളിയും താനുമായി അഭിപ്രായ വ്യത്യാസവുമുണ്ട്. ഇടുക്കിയിലെ ഭൂപ്രശ്നം തീരാത്തതിന്റെ ഉത്തരവാദി നിങ്ങളാണെന്ന് മന്ത്രിയോട് പറയേണ്ടി വന്നിട്ടുണ്ട്. തമാശയോ രഹസ്യമോ അല്ല. ഉദ്യോഗസ്ഥരും കളക്ടറുമെല്ലാം ഇരിക്കുമ്ബോഴാണ് ഇക്കാര്യം പറഞ്ഞത്. അതിന്റെ ഭിന്നാഭിപ്രായം അദ്ദേഹത്തിന് എന്നോട് ഉണ്ടാകാന്‍ വഴിയുണ്ട്. എന്നാല്‍ എനിക്ക് അദ്ദേഹത്തോട് ഭിന്നാഭിപ്രായം ഇല്ല. ന്യായമാണേല്‍ ന്യായം അന്യായമാണേല്‍ അന്യായമെന്ന് പറയും.’- മണി പറഞ്ഞു.