
ദില്ലി: എഐ, ഓട്ടോമേഷൻ ഉൾപ്പടെയുള്ളവയെ കരുതിയിരിക്കണമെന്ന് സിപിഐ സംഘടനാ റിപ്പോർട്ട്. എഐ ഉൾപ്പടെയുള്ള വെല്ലുവിളികൾ പാർട്ടി മനസ്സിലാക്കണമെന്ന് സിപിഐ പാർട്ടി കോൺഗ്രസ് സംഘടനാ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പാർട്ടി അംഗങ്ങൾക്ക് രാഷ്ട്രീയ വിദ്യാഭ്യാസം നൽകേണ്ടത് അനിവാര്യമാണെന്നും ജനങ്ങളുമായി നിരന്തരം സമ്പർക്കം ഉണ്ടാക്കണമെന്നും ഇല്ലെങ്കിൽ ബ്യൂറോക്രാറ്റിക് പ്രവണത പാർട്ടിയിൽ വളരുമെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.
പാർട്ടി പ്രവര്‍ത്തകര്‍ വ്യക്തിഗത ചിലവുകൾ കൂടുതൽ ചെയ്യുമ്പോഴും പാർട്ടിക്ക് സംഭാവന നൽകാൻ തയാറാകുന്നില്ലെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്. അതേസമയം, സിപിഐയിൽ പ്രായപരിധി കര്‍ശനമായി നടപ്പാക്കണമെന്ന ആവശ്യത്തിന് പാര്‍ട്ടി കോണ്‍ഗ്രസിൽ പിന്തുണ ഏറുകയാണ്. വിഷയം രമ്യമായി പരിഹരിക്കാനാകുമെന്നാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്. പൊതു ചർച്ചയുടെ അടിസ്ഥാനത്തിൽ നേതാക്കൾ കൂടിയാലോചന നടത്തും. നാളെയോ മറ്റന്നാളോ ഇതുസംബന്ധിച്ച് ധാരണയുണ്ടാക്കുമെന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്.
പാര്‍ട്ടി കോണ്‍ഗ്രസ് സ്വയം വാഴ്ത്തു പാട്ടായി മാറില്ല
പ്രതിനിധി സമ്മേളനം ഇന്ന്
ചണ്ഡീഗഡിൽ നടക്കുന്ന സിപിഐ 20ാം പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ പ്രതിനിധി സമ്മേളനത്തിന് ഇന്ന് തുടക്കമാകും. രാവിലെ പത്ത് മണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബിയും മറ്റ് ഇടത് പാർട്ടി നേതാക്കളും പങ്കെടുക്കും. ക്യൂബൻ അംബാസിഡർ അടക്കമുള്ള നയതന്ത്ര പ്രതിനിധികളെയും ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉച്ചയ്ക്കുശേഷം രാഷ്ട്രീയ പ്രമേയവും സംഘടനാ റിപ്പോർട്ടും അവതരിപ്പിക്കും. സമ്മേളനം നിയന്ത്രിക്കുന്ന പ്രസീഡിയതിൽ കേരളത്തിൽ നിന്നും പി പി സുനീറിനെ ഉൾപ്പെടുത്തി. ഇന്നലെ ചേർന്ന യോഗങ്ങളിൽ പ്രായപരിധി അടക്കമുള്ള വിഷയങ്ങൾ ചർച്ചയായില്ല. വൻ ബഹുജന റാലിയോടെ ആണ് ഇന്നലെ ചണ്ഡീഗഡിൽ സിപിഐ ഇരുപത്തഞ്ചാം പാർട്ടി കോൺഗ്രസിന് തുടക്കമായത്. കേന്ദ്ര സര്‍ക്കാര്‍ ഫാസിസ്റ്റ് സർക്കാരാണെന്ന് സമ്മേളനത്തിലെ പ്രസംഗത്തിൽ ജന സെക്രട്ടറി ഡി രാജ പറഞ്ഞു.
കാലാകാലം നേതാക്കൾ മാരതിരിക്കുന്നത് പാർട്ടിയിൽ മുരടിപ്പിന് ഇടയാക്കുന്നുവെന്നും യുവാക്കളെയും സ്ത്രീകളെയും നേതൃത്വത്തിലേക്ക് കൊണ്ടുവരണമെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്. അന്യ പ്രവണതകൾ പാർട്ടിയിൽ കൂടിവരുന്നുവെന്നും ചിലർ പാർട്ടി പദവികൾ ഉപയോഗിച്ച് പണം ഉണ്ടാക്കുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. മത്സരിക്കാൻ സീറ്റ് കിട്ടിയില്ലെങ്കിൽ പുറത്ത് പോയി പാർട്ടിയെ അപമാനിക്കുന്നു.
ഇപ്പോഴും മുതിർന്ന നേതാക്കൾ മത്സരിക്കുന്നത് ദൗർബല്യമാണ്. സ്ത്രീകൾക്ക് അധികാരം നൽകാൻ ആവില്ലെന്ന് കരുതുന്നവരും പാർട്ടിയിൽ ഉണ്ടെന്ന് റിപ്പോർട്ട് പറയുന്നു. കേന്ദ്ര സെക്രട്ടറിയേറ്റിലെ അടക്കം നേതാക്കൾ പണിയെടുക്കണം. നേതാക്കൾക്ക് ടാർഗറ്റ് നൽകണം എന്നും മൂന്ന് മാസത്തിൽ ഒരിക്കൽ പ്രവർത്തന റിപ്പോർട്ട് എഴുതി വാങ്ങണം എന്നും രേഖ നിർദേശിക്കുന്നു. ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി ഫണ്ട് പിരിക്കുന്നത്തിൽ കേരള ഘടകം നല്ല മാതൃക എന്നും രേഖ പുകഴ്ത്തി. ജന സെക്രട്ടറി സ്ഥാനത്ത് ഒരു ടേം കൂടി വേണം എന്ന നിർദേശം ഡി രാജ ശക്തമാക്കുമ്പോൾ കേരള ഘടകം ഒന്നടങ്കം എതിർക്കുകയാണ്.