സമയം തീരുന്നു; കേരള റെയില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷൻ ലിമിറ്റഡില്‍ അസിസ്റ്റന്റ്; അരലക്ഷം ശമ്പളം വാങ്ങാം; ഉടൻ അപേക്ഷിക്കുക

Spread the love

കൊച്ചി: കെ റെയില്‍ കോർപ്പറേഷനില്‍ ജോലി നേടാൻ അവസരം. കേരള റെയില്‍ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് പുതുതായി ഫിനാൻഷ്യല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ വിളിച്ചു.

video
play-sharp-fill

താല്‍ക്കാലിക കരാർ നിയമനമാണ് നടക്കുക. യോഗ്യരായവർക്ക് ആഗസ്റ്റ് 3 വരെ അപേക്ഷ നല്‍കാം.

തസ്തിക & ഒഴിവ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരള റെയില്‍ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡില്‍ താല്‍ക്കാലിക ഫിനാൻഷ്യല്‍ അസിസ്റ്റന്റ് റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 01. തിരുവനന്തപുരം കേന്ദ്രത്തിലായിരിക്കും നിയമനം. മൂന്ന് വർഷത്തേക്കുള്ള പ്രാഥമിക നിയമനമാണ് നടക്കുന്നത്. മികവിന് അനുസരിച്ച്‌ ഇത് നീട്ടാം.

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 50,300 രൂപ പ്രതിമാസം ശമ്പളം ലഭിക്കും.

പ്രായപരിധി

35 വയസ് കവിയരുത്. പ്രായം 31.12.2024 അടിസ്ഥാനമാക്കി കണക്കാക്കും.

യോഗ്യത

സിഎ ഇന്റർ യോഗ്യത ഉണ്ടായിരിക്കണം.

കമ്ബനി അക്കൗണ്ട്‌സ് ആന്റ് ടാക്‌സേഷനില്‍ അഞ്ച് വർഷത്തെ പ്രവൃത്തി പരിചയമുണ്ടായിരിക്കണം.

Experience in Construction/ Project Firms/ Companies (and/or) with any PSUs/ Chartered Accountant.

ഇംഗ്ലീഷ്, മലയാളം ഭാഷകള്‍ കൈകാര്യം ചെയ്യാൻ അറിഞ്ഞിരിക്കണം.

Preferable Experience

Business Accounting and indian Taxation

Accounting and Finance, Inventory, GST, TDS, TCS transactions and Payroll Management with Income Tax

Filing of EPF, GST and IT returns

Should have reasonable communication skills in English and local language.

അപേക്ഷ

താല്‍പര്യമുള്ളവർ കെറെയില്‍ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള അപേക്ഷ ഫോം പൂരിപ്പിച്ച്‌, ബന്ധപ്പെട്ട സർട്ടിഫിക്കറ്റ് പകർപ്പുകള്‍ സഹിതം, പാസ്‌പോർട്ട് സൈസ് ഫോട്ടോ ഉള്‍പ്പെടുത്തി താഴെ കാണുന്ന വിലാസത്തിലേക്ക് തപാല്‍ മുഖേന അയക്കണം.

The Managing Director, Kerala Rail Development Corporation Limited, Vazhuthakkadu, Thiruvananthapuram, 695014

അപേക്ഷ ഫോമിന്റെ പൂരിപ്പിച്ച കോപ്പി സ്‌കാൻ ചെയ്ത് പിഡിഎഫ് ഫോർമാറ്റിലാക്കി [email protected] എന്ന അഡ്രസിലേക്ക് അയക്കുകയും ചെയ്യാം. അപേക്ഷകള്‍ നല്‍കേണ്ട അവസാന തീയതി ആഗസ്റ്റ് 03.