‘വെടിവച്ച് കൊന്നാലും മാറില്ല’; കോഴിക്കോട് കല്ലായിയിലും കെ റെയിൽ കല്ലിടലിനിടെ പ്രതിഷേധം

Spread the love

സ്വന്തം ലേഖകൻ
കോഴിക്കോട്: കോഴിക്കോട് കല്ലായിയിൽ കെ റെയിൽ കല്ലിടലിനിടെ വൻ പ്രതിഷേധം.
നാട്ടുകാർ ശക്തമായ പ്രതിഷേധമാണ് ഉദ്യോഗസ്ഥർ കല്ലിടാനെത്തിയപ്പോൾ നടത്തിയതി. പിന്നാലെ പൊലീസും പ്രതിഷേധക്കാരും തമ്മിൽ സംഘർഷമുണ്ടായി.

video
play-sharp-fill

ഉന്തും തള്ളും നടന്നതിന് പിന്നാലെ സ്ത്രീകളടക്കമുള്ള സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയാണ്.

വെടിവച്ച് കൊന്നാലും മാറില്ലെന്ന് വിളിച്ചു പറഞ്ഞുകൊണ്ടാണ് നാട്ടുകാ‌ർ പ്രതിഷേധിച്ചത്. കോഴിക്കോട് ജില്ലയിൽ കെ റെയിൽ കല്ലിടലിനിടെയുണ്ടാകുന്ന ഇതുവരെയുള്ള എറ്റവും ശക്തമായ പ്രതിഷേധമാണ് ഇത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസങ്ങളിൽ മീഞ്ചന്തയിലും പയ്യനക്കലിലും കല്ലിടാൻ എത്തിയവരെ നാട്ടുകാർ തടയാൻ ശ്രമിച്ചിരുന്നു.