
സ്വന്തം ലേഖിക
കൊച്ചി: സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഭാഗമായി കെ റെയില്‍ എന്ന് രേഖപ്പെടുത്തിയ കല്ലിടുന്നത് വിലക്കി ഹൈക്കോടതി.
ഭൂമി ഏറ്റെടുക്കാതെ ഇത്തരം അടയാളമുളള തൂണുകള്‍ സ്ഥാപിക്കരുതെന്ന് കോടതി നിര്‍ദ്ദേശിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയം സ്വദേശികള്‍ നല്കിയ ഹര്‍ജിയിലാണു നടപടി. പദ്ധതി കടന്നു പോകുന്ന സ്ഥലത്തിന്റെ ഉടമസ്ഥരാണു ഹര്‍ജിക്കാര്‍.
അതേസമയം സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ക്ക് സ്റ്റേ നല്കാന് ഹൈക്കോടതി തയാറായില്ല. സര്‍വേ ആന്‍ഡ് ബൗണ്ടറിസ് ആക്ട് പ്രകാരം സര്‍വേ നടത്താം.
ഈ നിയമത്തില്‍ പറയുന്ന 60 സെന്റമീറ്റര്‍ നീളമുള്ള കല്ലുകള്‍ മാത്രമേ സ്ഥാപിക്കാനാകൂവെന്നും കോടതി അറിയിച്ചു.



