
തൃശൂര്‍: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസില്‍ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചതില്‍ പ്രതികരിച്ച് കെ രാധാകൃഷ്ണൻ എംപി.
സിപിഎമ്മിനെ തകർക്കാനുള്ള ലക്ഷ്യമാണ് ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു. കൃത്യമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. കഴിഞ്ഞ മാർച്ച് 13നാണ് ആദ്യ നോട്ടീസ് കിട്ടുന്നത്. ആവശ്യപ്പെട്ട രേഖകള്‍ ഒക്കെ 17ന് തന്നെ കൈമാറിയിരുന്നു.
മൊഴികൊടുക്കുന്ന സമയത്ത് കൃത്യമായ മറുപടി നല്‍കി. നിങ്ങള്‍ ക്രമക്കേടുകള്‍ നടത്തിയതായി കണ്ടെത്തിയിട്ടില്ല എന്ന് പറഞ്ഞ് ആണ് മടക്കിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇഡി പ്രതി ചേര്‍ത്തതില്‍ യാതൊരു വേവലാതിയും ഇല്ല. രാഷ്ട്രീയപരമായും നിയമപരമായും നേരിടും. രാഷ്ട്രീയപരമായ നിലപാട് ഉണ്ട് ഇതിന് പിന്നില്‍. പാർട്ടിയേയും സർക്കാരിനെയും തകർക്കുകയാണ് ലക്ഷ്യം.
സഹായവുമായി ഒരാള്‍ സമീപിക്കുമ്പോള്‍ സഹായിക്കുക എന്നുള്ളത് പൊതുപ്രവർത്തനമാണ്. സ്വന്തമായി നേട്ടമുണ്ടാക്കാനുള്ള ഒരു ഇടപെടലും നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.