play-sharp-fill
പാർട്ടി വേട്ടക്കാരനൊപ്പമല്ല, ഇരയോടൊപ്പമാണ്, നവീൻ ബാബുവിന്റെ കുടുംബത്തിന് നീതി ലഭിക്കണമെന്ന ജനവികാരത്തോടൊപ്പം സിപിഎം പങ്കുച്ചേരുന്നുവെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു; നവീൻ ബാബുവിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് കണ്ടെത്തൽ; റിപ്പോർട്ട് കളക്ടർ നാളെ സർക്കാരിന് കൈമാറും

പാർട്ടി വേട്ടക്കാരനൊപ്പമല്ല, ഇരയോടൊപ്പമാണ്, നവീൻ ബാബുവിന്റെ കുടുംബത്തിന് നീതി ലഭിക്കണമെന്ന ജനവികാരത്തോടൊപ്പം സിപിഎം പങ്കുച്ചേരുന്നുവെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു; നവീൻ ബാബുവിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് കണ്ടെത്തൽ; റിപ്പോർട്ട് കളക്ടർ നാളെ സർക്കാരിന് കൈമാറും

പത്തനംതിട്ട: പാർട്ടി ഇരയോടൊപ്പമാണ്, വേട്ടക്കാരനൊപ്പമല്ലെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു.

നാടിനേറെ പ്രിയപ്പെട്ടവനായിരുന്ന നവീൻ ബാബുവിന്റെ കുടുംബത്തിന് നീതി ലഭിക്കണമെന്നത് കേരള ജനതയുടെ ആ​ഗ്രഹമാണ്. ആ ജനവികാരത്തോടൊപ്പം സിപിഎം പങ്കുച്ചേരുകയാണെന്ന് അദ്ദേഹം പറഞ്ഞു.

എഡിഎം ജീവനൊടുക്കിയ സംഭവത്തിൽ പിപി ദിവ്യ ഇന്ന് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകുമെന്നാണ് പുറത്തുവരുന്ന വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത സാഹചര്യത്തിലാണ് നിർണായക നീക്കം. നവീൻ ബാബുവിന്റെ സഹോദരൻ നൽകിയ പരാതിയിൽ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് ദിവ്യക്കെതിരെ കേസെടുത്തത്. പത്ത് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത്. യാത്രയയപ്പ് ചടങ്ങിൽ പിപി ദിവ്യ പരസ്യമായി അപമാനിച്ചതിന് പിന്നാലെയാണ് നവീൻ ബാബു ആത്മഹ​ത്യ ചെയ്തത്.

പെട്രോൾ പമ്പിന് എൻഒസി നൽകുന്നതുമായി ബന്ധപ്പെട്ടായിരുന്നു പിപി ദിവ്യയുടെ പരാമർശം. പിന്നാലെ എഡിഎമ്മിനെ ഔദ്യോ​ഗിക വസതിയിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. പത്തനംതിട്ട എഡിഎം ആയി ചുമതലയേൽക്കാനിരിക്കേയായിരുന്നു മരണം.

എൻഒസി നൽകുന്നതുമായി ബന്ധപ്പെട്ട് എഡിഎം നവീൻ ബാബുവിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ജില്ലാ കളക്ടറുടെ റിപ്പോർട്ടിൽ പറയുന്നു. പെട്രോൾ പമ്പിനുള്ള എൻഒസി നൽകുന്നതിൽ അനാവശ്യ കാലതാമസമുണ്ടായില്ലെന്നാണ് കണ്ടെത്തൽ.

സർക്കാർ നിർദേശപ്രകാരം ജില്ലാ കളക്ടർ നടത്തിയ അന്വേഷണത്തിലാണ് വീഴ്ചയില്ലെന്ന് കണ്ടെത്തിയത്. റിപ്പോർട്ട് കളക്ടർ നാളെ സർക്കാരിന് കൈമാറും.