കേന്ദ്ര ധനകാര്യ നടപടികൾക്കെതിരെ നിര്‍മ്മല സീതാരാമന് കത്തയച്ച് കെ.എന്‍ ബാലഗോപാല്‍

Spread the love

കേന്ദ്രത്തിന്‍റെ നടപടികള്‍ മൂലം സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്ന് ചൂണ്ടിക്കാണിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ കേന്ദ്രത്തിന് കത്തയച്ചു. റവന്യൂ കമ്മി, ഗ്രാന്‍റിലെ കുറവ്, ജിഎസ്ടി നഷ്ടപരിഹാരം നിർത്തലാക്കൽ എന്നിവ ഈ വർഷം സംസ്ഥാനത്തെ സാരമായി ബാധിച്ചതായി കത്തിൽ ചൂണ്ടിക്കാട്ടുന്നു.

video
play-sharp-fill

സംസ്ഥാനത്തിന്‍റെ വായ്പാ പരിധി ഏകപക്ഷീയമായി വെട്ടിക്കുറച്ച നടപടിയെ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന് അയച്ച കത്തിൽ ബാലഗോപാൽ എതിർത്തു.

കിഫ്ബിയും സാമൂഹ്യ സുരക്ഷാ പെൻഷൻ കമ്പനിയും എടുത്ത വായ്പ സംസ്ഥാനത്തിന്‍റെ കടത്തിന്റെ കണക്കില ഉൾപ്പെടുത്തരുതെന്നും കേന്ദ്രസർക്കാരിന്റെ ഏകപക്ഷീയമായ തീരുമാനങ്ങൾ ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാണെന്നും കത്തിൽ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group