
തിരുവനന്തപുരം: കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പു അടുക്കുമ്പോള്‍ എംപിമാരായ കോണ്‍ഗ്രസ് നേതാക്കളും മത്സരിക്കാന്‍ തയ്യാറായി അരയും തലയും മുറുക്കി രംഗത്തുവന്നിട്ടുണ്ട്. എംപിമാര്‍ മത്സരിച്ചാല്‍ ചില സീറ്റുകളില്‍ വിജയം ഉറപ്പാക്കാം എന്നാണ് വിലയിരുത്തല്‍.
കോന്നി, കണ്ണൂര്‍ തുടങ്ങിയ സീറ്റുകളാണ് ഇത്തരത്തിലുള്ള സീറ്റുകളില്‍ ചിലത്. എന്നാല്‍, എംപിമാര്‍ മത്സരിക്കുന്നതില്‍ എതിര്‍പ്പുമായി മറ്റു ചില നേതാക്കളുമുണ്ട്.
കെ മുരളീധരന്‍ അടക്കമുള്ള ചില നേതാക്കളാണ് ഇക്കാര്യത്തില്‍ എതിര്‍പ്പ് പരസ്യമാക്കിയിരിക്കുന്നത്. കെ സുധാകരനും അടൂര്‍ പ്രകാശും അടക്കമുള്ളവര്‍ മത്സരിക്കാന്‍ തയ്യാറായി നില്‍ക്കവേയാണ് മുരളീധരന്‍ എതിര്‍പ്പുമായി രംഗത്തുവന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എം.പി മാര്‍ മല്‍സരിക്കേണ്ട സാഹചര്യം ഇപ്പോഴില്ല. ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കണം എന്നാണ് മുരളീധരന്‍ പറയുന്നത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം’
ഉപതെരഞ്ഞെടുപ്പുകള്‍ ഒഴിവാക്കണമെന്നാണ് ഞാന്‍ പറയുന്നത്. ഞാന്‍ കാരണം കേരളത്തില്‍ രണ്ട് ഉപതെരഞ്ഞെടുപ്പുകള്‍ നടന്നിട്ടുണ്ട്.
അതിന്റെ കുറ്റബോധം ഇന്നെനിക്കുണ്ട്. കഴിയുന്നത്ര ബൈ ഇലക്ഷനുകള്‍ ഒഴിവാക്കണം. സിറ്റിങ് എം.എല്‍.എമാര്‍ മത്സരിക്കണമെന്ന് തന്നെയാണ് ഒരു ധാരണ. സിറ്റിങ് എം.എല്‍.എമാര്‍ക്കെതിരായ വികാരമുള്ളതായി ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എം.പിമാര്‍ മത്സരിക്കുന്നതില്‍ വിലക്കില്ല എന്ന് യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് അടക്കം വ്യക്തമാക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് കെ. മുരളീധരന്‍ ഇക്കാര്യം പറയുന്നത് എന്നതും ശ്രദ്ധേയമാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ഇക്കുറി സ്വന്തം നിലയ്ക്ക് മുന്‍കൈ എടുക്കില്ലെന്നു കെ. മുരളീധരന്‍.
പാര്‍ട്ടി പറഞ്ഞാല്‍ മാത്രമേ ഇറങ്ങൂ. മാറി നിന്ന് പ്രചാരണത്തിന് നേതൃത്വം കൊടുക്കണമെന്ന് പറഞ്ഞാല്‍ സന്തോഷത്തോടെ സ്വീകരിക്കുമെന്നും തിരുവനന്തപുരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കാനാണ് ആഗ്രഹമെന്നും കെ മുരളീധരന്‍ വ്യക്തമാക്കി.
സിറ്റിങ്ങ് എം.എല്‍.എമാരെല്ലാം മല്‍സരിക്കാന്‍ ധാരണയുള്ളതുകൊണ്ടാണ് കെ പി സിസി പ്രസിഡന്റ് സ്വയം സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. വി.ഡി സതീശനാണോ മുഖ്യമന്ത്രിയാകാന്‍ യോഗ്യനെന്ന ചോദ്യത്തിന് പല കാര്യങ്ങളിലുമുള്ള അദ്ദേഹത്തിന്റെ ഉറച്ച് നിലപാട് ജനങ്ങള്‍ക്കിഷ്ടമാണെന്നായിരുന്നു മുരളിയുടെ മറുപടി.
ഏറ്റവും മികച്ച സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ് അവതരിപ്പിക്കും. യുവാക്കളും വനിതകളും അനുഭവ സമ്പന്നരും പട്ടികയില്‍ ഉണ്ടാകും. ഇത്തവണ തെരഞ്ഞെടുപ്പിന് മുന്‍പും ശേഷവും പാര്‍ട്ടിയില്‍ തര്‍ക്കം ഉണ്ടാകില്ല.
സ്ഥാനാര്‍ഥി നിര്‍ണയം തര്‍ക്കം ഇല്ലാതെ പൂര്‍ത്തീകരിക്കും. കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റികള്‍ പുനര്‍ സംഘടിപ്പിക്കുമെന്നും മുരളീധരന്‍ പറഞ്ഞു. ബിജെപിയില്‍ ഇപ്പോള്‍ തന്നെ അടി തുടങ്ങി. അതാണ് തിരുവനന്തപുരത്ത് കാണുന്നത്.
ബിജെപിയിലെ തര്‍ക്കം മൂര്‍ച്ഛിക്കും.നഗരസഭ ഭരണം കോണ്‍ഗ്രസ് അട്ടിമറിക്കില്ലെന്നും അവര്‍ സ്വയം തന്നെ തകര്‍ത്താല്‍ തങ്ങള്‍ ഉത്തരവാദികളല്ലെന്നും മുരളീധരന്‍ പ്രതികരിച്ചു.
നിയമസഭ തെരഞ്ഞെടുപ്പിലും സിപിഎം – ബിജെപി അന്തര്‍ധാര മണക്കുന്ന്. നേമത്ത് നിന്നുള്ള ശിവന്‍കുട്ടിയുടെയും വട്ടിയൂര്‍ക്കാവില്‍ നിന്നും ശ്രീലേഖയുടെയും പിന്മാറ്റം ഇതിന് തെളിവാണെന്ന് മുരളീധരന്‍ ആരോപിച്ചു.
തിരുവനന്തപുരം നഗരസഭ ബിജെപിക്ക് കൊടുത്തത് പോലെ ചില നിയമസഭ സീറ്റുകളിലും ധാരണയ്ക്ക് നീക്കമെന്ന് മുരളീധരന്‍ ആരോപിച്ചു.



