video
play-sharp-fill

‘മന്ത്രിപ്പണി പറ്റിയതാണോ….?  വാര്‍ത്ത വായിക്കുന്നതായിരുന്നില്ലേ നല്ല തൊഴില്‍’; വീണ ജോര്‍ജിനെ പരിഹസിച്ച്‌ കെ മുരളീധരന്‍

‘മന്ത്രിപ്പണി പറ്റിയതാണോ….? വാര്‍ത്ത വായിക്കുന്നതായിരുന്നില്ലേ നല്ല തൊഴില്‍’; വീണ ജോര്‍ജിനെ പരിഹസിച്ച്‌ കെ മുരളീധരന്‍

Spread the love

സ്വന്തം ലേഖിക

കൊച്ചി: ആരോഗ്യമന്ത്രി വീണ ജോര്‍ജിനെതിരെ കടുത്ത ഭാഷയില്‍ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരൻ.

വാര്‍ത്ത വായിക്കുന്നത് തന്നെയായിരുന്നില്ലേ നല്ല തൊഴിലെന്നും വീണ ജോര്‍ജിന് മന്ത്രിപ്പണി പറ്റിയതാണോയെന്നും മുരളീധരൻ ചോദിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊച്ചിയിലെ മാലിന്യ പ്രശ്നത്തില്‍ കോര്‍പ്പറേഷന്റെ അനാസ്ഥക്കെതിരെ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് നടത്തിയ വാഹനജാഥയുടെ സമാപനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു കെ മുരളീധരൻ.

അതേസമയം, കെഎംഎസ്‍സിഎല്‍ തീപിടുത്തത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പ്രതികരിച്ചിരുന്നു. കൊവിഡ് കാലത്ത് വാങ്ങിയ ഒന്നും കത്തിനശിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.

സമഗ്ര അന്വേഷണം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. പ്രത്യേക സമിതി അന്വേഷിക്കണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യ പ്രിൻസിപ്പല്‍ സെക്രട്ടറി അന്വേഷണം ഏകോപിപ്പിക്കും.