ബിജെപി നേതാവിന് പകരം കോണ്‍ഗ്രസ് നേതാവിനെ മന്ത്രിയാക്കി; പാര്‍ലമെൻ്റിലെ അംഗങ്ങളെ പരിചയപ്പെടുത്തുന്ന കൈപ്പുസ്തകത്തില്‍ കെ മുരളീധരന് മന്ത്രി; അബദ്ധം തിരിച്ചറിഞ്ഞപ്പോള്‍ വിതരണം ചെയ്ത പുസ്തമെല്ലാം തിരിച്ചു വാങ്ങി
സ്വന്തം ലേഖിക
ന്യൂഡല്‍ഹി: ബിജെപി നേതാവിന് പകരം കോണ്‍ഗ്രസ് നേതാവിനെ മന്ത്രിയാക്കി അവതരിപ്പിച്ചതോടെ അച്ചടിച്ച പുസ്തകമെല്ലാം തിരിച്ചെടുക്കാൻ തീരുമാനം.
പാര്‍ലമെന്റിലെ അംഗങ്ങളെ പരിചയപ്പെടുത്തുന്നതിനായി പ്രസിദ്ധീകരിച്ച ‘ഹു ഈസ് ഹു’ എന്ന കൈപ്പുസ്തകത്തില്‍ പാര്‍ലമെൻ്ററികാര്യ സഹമന്ത്രിയുടെ ചിത്രം തന്നെ മാറിപ്പോയി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേന്ദ്രമന്ത്രിമാരെ പരിചയപ്പെടുത്തുന്ന ഭാഗത്താണ് അമളി സംഭവിച്ചത്.
മലയാളിയായ വി മുരളീധരൻ്റെ ചിത്രത്തിന് പകരം കെ മുരളീധരൻ്റെ ചിത്രമാണ് നല്‍കിയിരിക്കുന്നത്.
എന്നാല്‍ അഡ്രസും, ഫോണ്‍ നമ്പരും അടക്കമുള്ള വിവരങ്ങള്‍ വി മുരളീധരൻ്റെതാണ്.
എംപിമാര്‍ക്ക് പുസ്തകം വിതരണം ചെയ്ത ശേഷമാണ് തെറ്റ് കണ്ടെത്തിയത്. ഉടന്‍ തന്നെ പുസ്തകം തിരികെ വാങ്ങുകയായിരുന്നു.
Third Eye News Live
0