സ്വന്തം ലേഖിക
കോട്ടയം: മിത്ത് വിവാദത്തില്‍ സ്പീക്കര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ മുരളീധരൻ എംപി.
എല്ലാ ദൈവങ്ങളെയും വിശ്വാസങ്ങളെയും ഭക്തരുടെ വികാരങ്ങളെയും മാനിക്കണം. ശാസ്ത്രവും വിശ്വാസവും തമ്മില്‍ ഇപ്പോള്‍ ഒരു യുദ്ധവും നടന്നിട്ടില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ശാസ്ത്രത്തെ രക്ഷിക്കാൻ സ്പീക്കര്‍ വരണ്ട ആവശ്യം ഇല്ല. സ്പീക്കര്‍ സഭ മര്യാദക്ക് നടത്തിയാല്‍ മതി. എൻഎസ്‌എസിനെ വര്‍ഗീയമായി ചിത്രീകരിക്കാൻ സിപിഎം നോക്കേണ്ട.
ഭരണപരാജയം മറയ്ക്കാൻ ഗണപതിയെ കൂട്ടുപിടിക്കുകയാണ്, അത് വേണ്ട. ശബരിമലയില്‍ കൈ പൊള്ളിയവരാണ് കേരളത്തിലെ സിപിഎം. ഗണപതി വിഷയത്തില്‍ കൈയ്യും മുഖവും പൊള്ളും.
സ്പീക്കര്‍ എ എൻ ഷംസീര്‍ മാപ്പ് പറയണം. ശാസ്ത്രത്തെ രക്ഷിക്കാനുള്ള അവതാരങ്ങളെ കേരളത്തില്‍ ആവശ്യമില്ല.
രാഹുല്‍ ഗാന്ധിയുടെ അപകീര്‍ത്തി കേസിലെ കോടതി വിധി വയനാടിനും കേരളത്തിനും അഭിമാനകരമാണെന്നും രാഹുല്‍ ഗാന്ധി ലോക്സഭയില്‍ വേണ്ട ആളാണെന്നും കെ മുരളീധരൻ പറഞ്ഞു.