‘കേരളത്തിന്റെ മതേതര മുഖം’; കെ മുരളീധരന്‍ കായംകുളത്ത് മത്സരിക്കണമെന്നാവശ്യപ്പെട്ട് പോസ്റ്റര്‍

Spread the love

ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ കായംകുളത്ത് മത്സരിക്കണമെന്നാവശ്യപ്പെട്ട് പോസ്റ്റര്‍.

video
play-sharp-fill

‘കോണ്‍ഗ്രസ് കൂട്ടായ്മ’യുടെ പേരില്‍ പതിച്ചിരിക്കുന്ന പോസ്റ്ററില്‍ കെ മുരളീധരനെ കായംകുളത്തിന് തരണമെന്നാണ് ആവശ്യപ്പെടുന്നത്. കേരളത്തിന്റെ മതേതര മുഖമാണ് കെ മുരളീധരന്‍. വിജയം സുനിശ്ചിതമാണെന്നും പോസ്റ്ററിലുണ്ട്. 2006 മുതല്‍ സിപിഐഎം ജയിക്കുന്ന മണ്ഡലമാണ് കായംകുളം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അരിതാ ബാബുവാണ് മണ്ഡലത്തില്‍ നിന്നും ജനവിധി തേടിയത്.

കെ മുരളീധരനായി കഴിഞ്ഞദിവസം കോഴിക്കോട് തിരുവമ്പാടിയിലും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ‘കെ മുരളീധരന് മലയോര മണ്ണിലേക്ക് സ്വാഗതം’ എന്ന പോസ്റ്ററായിരുന്നു തിരുവമ്പാടിയില്‍ പതിച്ചത്. തിരുവമ്പാടി തിരിച്ചുപിടിക്കാന്‍ മതേതരത്വത്തിന്റെ കാവലാള്‍ വേണമെന്നും പോസ്റ്ററിലുണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവമ്പാടി മണ്ഡലം മുസ്ലിം ലീഗുമായി വെച്ചുമാറാനുള്ള നീക്കം നടക്കുന്നതിനിടെയാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. ഗുരുവായൂര്‍, തിരുവമ്പാടി സീറ്റുകള്‍ വെച്ചുമാറുന്നത് പരിഗണനയിലുണ്ടെന്നും ജയസാധ്യത നോക്കി മാറ്റം വരുത്തുമെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒന്നിലധികം തവണ തോറ്റ ചില സീറ്റുകള്‍ വെച്ചുമാറി വിജയസാധ്യത പരീക്ഷിക്കാനാണ് കോണ്‍ഗ്രസിന്റെയും ലീഗിന്റെയും തീരുമാനം.