video
play-sharp-fill

സംസ്ഥാനത്ത് കഞ്ചാവും മയക്കുമരുന്നും നിറഞ്ഞാടുന്ന ഭീകരസാഹചര്യം, മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിജ്ഞമാത്രം ചൊല്ലിയിട്ട് കാര്യമില്ല, മുഖ്യമന്ത്രി പ്രതിജ്ഞ ചൊല്ലുമ്പോള്‍ ഏറ്റുചൊല്ലാന്‍ വരുന്നവരൊക്കെ വൈകീട്ട് ആറുമണികഴിഞ്ഞാല്‍ കള്ളുഷാപ്പിലാണ്, യുവതലമുറയ്ക്കുപോലും ഇവിടെ രക്ഷയില്ലെന്നും കെ മുരളീധരന്‍

സംസ്ഥാനത്ത് കഞ്ചാവും മയക്കുമരുന്നും നിറഞ്ഞാടുന്ന ഭീകരസാഹചര്യം, മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിജ്ഞമാത്രം ചൊല്ലിയിട്ട് കാര്യമില്ല, മുഖ്യമന്ത്രി പ്രതിജ്ഞ ചൊല്ലുമ്പോള്‍ ഏറ്റുചൊല്ലാന്‍ വരുന്നവരൊക്കെ വൈകീട്ട് ആറുമണികഴിഞ്ഞാല്‍ കള്ളുഷാപ്പിലാണ്, യുവതലമുറയ്ക്കുപോലും ഇവിടെ രക്ഷയില്ലെന്നും കെ മുരളീധരന്‍

Spread the love

പാലക്കാട്: കഞ്ചാവും മയക്കുമരുന്നും നിറഞ്ഞാടുന്ന ഭീകരസാഹചര്യം സംസ്ഥാനത്ത് നിലനില്‍ക്കുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിജ്ഞമാത്രം ചൊല്ലിയിട്ട് കാര്യമില്ലെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍.

മയക്കുമരുന്നിനെതിരേ പോലീസിനെയും സര്‍ക്കാര്‍ സംവിധാനങ്ങളെയും വിനിയോഗിക്കാന്‍ സംസ്ഥാനത്ത് നടപടിയുണ്ടാകുന്നില്ലെന്നും പാലക്കാട് കോട്ടമൈതാനത്ത് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച കലംകമഴ്ത്തല്‍ സമരം ഉദ്ഘാടനം ചെയ്ത് മുരളീധരന്‍ പറഞ്ഞു.

മുഖ്യമന്ത്രി പ്രതിജ്ഞ ചൊല്ലുമ്പോള്‍ ഏറ്റുചൊല്ലാന്‍ വരുന്നവരൊക്കെ വൈകീട്ട് ആറുമണികഴിഞ്ഞാല്‍ കള്ളുഷാപ്പിലാണ്. യുവതലമുറയ്ക്കുപോലും ഇവിടെ രക്ഷയില്ല. മുഖ്യമന്ത്രി തലകുത്തിനിന്നാലും കേരളത്തില്‍ മൂന്നാമത് അധികാരത്തില്‍ വരാന്‍ പോകുന്നില്ലെന്നും മുരളീധരന്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടുത്ത തിരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തില്‍ വരും. എല്‍ഡിഎഫിനെ പുറത്താക്കുക എന്ന ഒരു കാര്യത്തില്‍ തങ്ങള്‍ ഒറ്റക്കെട്ടാണെന്നും മുരളീധരന്‍ പറഞ്ഞു. ഡിസിസി പ്രസിഡന്റ് എ. തങ്കപ്പന്‍ അധ്യക്ഷനായി. മുന്‍മന്ത്രി എ.പി. അനില്‍കുമാര്‍ എം.എല്‍.എ. മുഖ്യപ്രഭാഷണം നടത്തി.

കെ.പി.സി.സി. വൈസ്പ്രസിഡന്റ് വി.ടി. ബല്‍റാം, ജനറല്‍ സെക്രട്ടറിമാരായ സി. ചന്ദ്രന്‍, കെ.എ. തുളസി, അബ്ദുള്‍ മുത്തലിബ്, മുന്‍ എം.പി. രമ്യാഹരിദാസ്, സി.വി. ബാലചന്ദ്രന്‍, യു.ഡി.എഫ്. ജില്ലാകണ്‍വീനര്‍ പി. ബാലഗോപാല്‍, പി. ഹരിഗോവിന്ദന്‍, പി.വി. രാജേഷ്, ജി. ശിവരാജന്‍, സുമേഷ് അച്യുതന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

മികച്ച കുട്ടിക്കര്‍ഷകനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം നേടിയ കൊല്ലങ്കോട് ആണ്ടിക്കുളമ്പിലെ 12-കാരന്‍ ആദിത്യന് ചടങ്ങില്‍ കെ. മുരളീധരന്‍ ഉപഹാരം നല്‍കി. മലയോരമേഖലയിലും നെല്ലുത്പാദക മേഖലയിലുമടക്കം കര്‍ഷകര്‍ നേരിടുന്ന ദുരിതം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് ഒഴിഞ്ഞ കലങ്ങളുമായെത്തിയ പ്രവര്‍ത്തകര്‍ കോട്ടമൈതാനത്ത് ഒരുക്കിയ ചടങ്ങില്‍ നേതാക്കള്‍ക്കൊപ്പം കലംകമഴ്ത്തി പ്രതിഷേധിച്ചു.