
കോൺഗ്രസിലെ പല നേതാക്കളും സേവനത്തെക്കാൾ കൂടുതൽ പിആർ വർക്കുകൾ ചെയ്യുന്നു, യുവതലമുറയിൽ ഉണ്ടായിരിക്കുന്ന മാറ്റം കോൺഗ്രസിന് ഗുണം ചെയ്യില്ലെന്നും കെ മുരളീധരൻ
കോട്ടയം: കോൺഗ്രസിലെ പല നേതാക്കളും ഇപ്പോൾ പ്രത്യേകിച്ച് യുവതലമുറയിൽപ്പെട്ട നേതാക്കൾ സേവനത്തെക്കാൾ കൂടുതൽ പിആർ വർക്കുകൾ ചെയ്യാൻ താല്പര്യമുള്ളവരാണെന്ന് മുൻ കെപിസിസി പ്രസിഡന്റ് കെ മുരളീധരൻ. നമ്മളൊക്കെ നന്നായിട്ട് രാവ് പകൽ പണിയെടുത്ത് ജനശ്രദ്ധ ആകർഷിക്കുമ്പോൾ, ഇപ്പോൾ പി ആർ വർക്ക് ചെയ്താണ് കാര്യങ്ങൾ പോകുന്നത്.
രാഹുൽ ഗാന്ധി പിആർ വർക്കിൽ വിശ്വസിക്കുന്ന ആളല്ല.. അദ്ദേഹം ഇന്ത്യ മുഴുവൻ കറങ്ങി മാതൃക കാണിച്ചപ്പോൾ, താൻ കേരളം മുഴുവൻ കറങ്ങിയിട്ടുള്ള ആളാണ്. രാഹുൽ ഗാന്ധി തന്നെ കോൺഗ്രസ് എങ്ങനെ പ്രവർത്തിക്കണം എന്ന് കാണിച്ചു കൊടുത്തിട്ടും പലപ്പോഴും പി ആർ വർക്കിന് ഉള്ള താല്പര്യം ആണ്. നമ്മുടെ പഴയ കാലഘട്ടത്തിൽ നിന്ന് ഒരുപാട് മാറി, പുതിയ യുവതലമുറയിൽ ഉണ്ടായിരിക്കുന്ന മാറ്റം കോൺഗ്രസിന് ഗുണം ചെയ്യില്ല എന്നും മുൻ കെപിസിസി പ്രസിഡന്റ് കെ മുരളീധരൻ പറഞ്ഞു.
എം എ ജോണിന്റെ പതിനാലാമത് അനുസ്മരണ ദിനത്തിൽ അദ്ദേഹത്തിന്റെ ഭവനത്തിൽ എത്തി കബറിടത്തിൽ പുഷ്പാർച്ചനയും മറ്റം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം കെ മുരളീധരൻ.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കടുത്തുരുത്തി ബ്ലോക്ക് പ്രസിഡണ്ട് ജെയിംസ് പുല്ലാപ്പിള്ളി അധ്യക്ഷത വഹിച്ച യോഗത്തിൽ മുൻ എംഎൽഎ ജോസഫ് വാഴക്കൻ, കെപിസിസി എക്സിക്യൂട്ടീവ് അംഗം അഡ്വക്കേറ്റ് ടോമി കല്ലാനി, അനിൽ ബോസ്, ഡിസിസി ട്രഷറർ ജയ് മോൻജോൺ പേരയിൽ, മാർട്ടിൻ പന്നിക്കോട്, മിനി മത്തായി, സാബു തെങ്ങുംപള്ളി, കെ എബ്രഹാം,
ന്യൂജൻ ജോസഫ്, ജോർജ് വയസ്സ് തുടങ്ങിയർ സംസാരിച്ചു.
എം എ ജോൺ മറ്റത്തിലിന്റെ ഭാര്യയും മക്കളും അടക്കം നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകർ പരിപാടിയിൽ പങ്കെടുത്തു.