എലിസബത്ത് ആന്റണിയുടെ തുറന്നുപറച്ചിലിനോട് പ്രതികരിച്ച് കെ മുരളീധരൻ; അനിൽ ആന്റണി കേരളത്തിൽ നിന്ന് ബിജെപി ടിക്കറ്റിൽ എംഎൽഎയോ എംപിയോ ആകില്ല.

Spread the love

 

സ്വന്തം ലേഖിക

തിരുവനന്തപുരം : അനിൽ ആന്റണിയുടെ ബിജെപി പ്രവേശനത്തെ കുറിച്ചുള്ള എലിസബത്തിന്റെ തുറന്നു പറച്ചിലിനോട് പ്രതികരിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. കേരളത്തിൽ നിന്നും ബിജെപി ടിക്കറ്റിൽ ജയിച്ച് എംഎൽഎയോ എംപിയോ ആകാൻ അനിലിന് സാധിക്കില്ലെന്ന് മുരളീധരൻ പറഞ്ഞു.

പോകുന്നതും പോകാതിരിക്കുന്നതും ഓരോ വ്യക്തികളുടെ ഇഷ്ടമാണ് എന്നാൽ രാജസ്ഥാൻ ചിന്താൻ ശിബിരത്തിന്റെ പേരിൽ പാർട്ടി വിട്ടു എന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും മുരളീധരൻ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജ്യത്തിന്റെ മതേതരത്വം തകർക്കുന്നവരാണ് ബിജെപി. മണിപ്പൂരിലെ ക്രൈസ്തവ വിഭാഗത്തെ തിരഞ്ഞുപിടിച്ച് കൊല്ലുകയാണ്. അങ്ങനെയുള്ളവർക്കൊന്നും കേരളത്തിൽ അംഗീകാരം ലഭിക്കില്ലെന്നും മുരളീധരൻ പറഞ്ഞു.