
സ്വന്തം ലേഖിക
തിരുവനന്തപുരം:തെലങ്കാനയിലെ കോണ്‍ഗ്രസ് മുന്നേറ്റം അഭിമാന നിമിഷമെന്ന് തെലങ്കാനയുടെ തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരൻ എംപി.തെലങ്കാനയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വരും. എല്ലാവിഭാഗം ജനങ്ങളെയും നേരിട്ട് കണ്ട് അഭിപ്രായം തേടിയ ശേഷം സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുക്കാനായി. ഇക്കാര്യത്തില്‍ സ്ക്രീനിംഗ് കമ്മറ്റിയില്‍ ഇടപെടാതിരുന്ന ഹൈക്കമാൻൻഡിനോടാണ് നന്ദി പറയുന്നതെന്നും അത് ഗുണം ചെയ്തുവെന്നും മുരളീധരൻ പറഞ്ഞു.
എംഎല്‍എമാരോട് ആലോചിച്ച് തെലങ്കാനയില്‍ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കും. എംഎല്‍എമാരില്‍ ഒരാളും കോണ്‍ഗ്രസ് വിട്ട് പോകില്ല. റിസോര്‍ട്ട് രാഷ്ട്രീയമില്ലെന്നും ബസുകള്‍ കൊണ്ടുവന്നത് രാത്രി തന്നെ എംഎല്‍എമാരെ എത്തിക്കാനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പുറത്ത് വിട്ട താരപ്രചാരക പട്ടികയില്‍ കെ മുരളീധരൻ ഇടം പിടിച്ചിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍, കെ മുരളീധരൻ എന്നും സ്റ്റാര്‍ കാംമ്ബെയിനര്‍ ആണെന്നും തെലങ്കാനയിലേക്ക് വിട്ടതാണെന്നുമായിരുന്നു കെ സി വേണുഗോപാലിന്റെ മറുപടി. ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ രാഹുല്‍ ഗാന്ധിക്കും , സോണിയ ഗാന്ധിക്കും മല്ലികാര്‍ജുനഗര്‍ഗെയ്കും കെ, മുരളീധരൻ നന്ദിയറിയിച്ചു. ഹൈക്കമാൻഡ് ഞാനടക്കമുളള സ്ക്രീനിംഗ് കമ്മറ്റിക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാൻ അനുമതി നല്‍കിയതിനാലും ഇടപെടാതിരുന്നത് കൊണ്ടുമാണ് ഈ വിജയമുണ്ടായതെന്നും മുരളീധരൻ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group